തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് ആദ്യ സെമിയില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് അദാനി ട്രിവാന്‍ഡ്രം റോയല്‍സിനെതിരേ 18 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടി. 174 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രത്തിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടാനേ സാധിച്ചുള്ളു. നാല് ഓവറില്‍ 18 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തുകയും 43 പന്തില്‍ നിന്ന് 55 റണ്‍സ് നേടുകയും ചെയ്ത അഖില്‍ സ്‌കറിയയാണ് കാലിക്കറ്റിന്റെ വിജയശില്പി.
കാലിക്കറ്റിനുവേണ്ടു അഖില്‍ സ്‌കറിയ(55) റോഹന്‍ കുന്നുമ്മല്‍(64) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. അഖില്‍ സ്‌കറിയയുമായി ചേര്‍ന്ന് ക്യാപ്റ്റന്‍ റോഹന്‍ കുന്നുമ്മല്‍ മികച്ച ബാറ്റംഗ് നടത്തി. ഇവരുവരും ചേര്‍ന്നുള്ള കൂട്ടുകെട്ട് 88 റണ്‍സാണ് നേടിയത്. 14ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ റോഹന്‍ പുറത്താകുമ്പോള്‍ 34 പന്തില്‍നിന്ന് ആറു സിക്‌സും മൂന്നു ബൗണ്ടറിയും ഉള്‍പ്പെടെ 64 റണ്‍സെടുത്തു. 19ാം ഓവറിലെ രണ്ടാംപന്തില്‍ അഖിലിനെ കാലിക്കറ്റിന് നഷ്ടമായി. ടി.എസ് വിനിലിന്റെ പന്തില്‍ അബ്ദുള്‍ ബാസിത് പുറത്താക്കുമ്പോള്‍ അഖില്‍ 43 പന്തില്‍ നിന്നും 55 റണ്‍സായിരുന്നു നേടിയത്. അവസാന ഓവറില്‍ സല്‍മാന്‍ നിസാര്‍ ഒരു സിക്‌സും ഒരു ബൗണ്ടറിയും നേടി. 20 ഓവറില്‍ അഞ്ചിന് 172 എന്ന നിലയില്‍ കാലിക്കറ്റ് ഇന്നിംഗ്‌സ് അവസാനിച്ചു
മറുപടി ബാറ്റിംഗിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് ആദ്യ ഓവറിലെ നാലാം പന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. തുടര്‍ന്ന് റിയാ ബഷീര്‍ ഗോവിന്ദ് പൈ കൂട്ടുകെട്ട് ടീം സ്‌കോര്‍ ഉയര്‍ത്തി. 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 എന്ന നിലയിലായിരുന്നു ട്രിവാന്‍ഡ്രം റോയല്‍സ്. 15 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ട്രിവാന്‍ഡ്രം റോയല്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 131 എന്ന നിലയില്‍. 15.4ാം ഓവറില്‍ റിയാ ബഷീറിനെ അഖില്‍ സ്‌കറിയ അഭിജിത് പ്രവീണിന്റെ കൈകളിലെത്തിച്ചു. 40 പന്തില്‍ നിന്ന് ആറു സിക്‌സും മൂന്നു ഫോറും ഉള്‍പ്പെടെ 69 റണ്‍സാണ് റിയാ അടിച്ചെടുത്തത്. സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോള്‍ ഗോവിന്ദ് പൈയുടേയും വിക്കറ്റ് കടപുഴകി. തുടര്‍ന്ന് ട്രിവാന്‍ഡ്രം പ്രതിരോധത്തിലേക്ക് മാറുന്ന കാഴ്‌ച്ചയാണ് കണ്ടത്. ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിത് മൂന്നു പന്തില്‍ ഒരു റണ്‍ മാത്രം നേടി പുറത്തായി. എം.എസ്. അഖില്‍, വിനോദ്കുമാര്‍, പി.ജി. ഗിരീഷ് എന്നിവരും അതിവേഗം പുറത്തായതോടെ ട്രിവാന്‍ഡ്രം റോയല്‍സിന്റെ ഇന്നിംഗ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 155ന് അവസാനിച്ചു. കാലിക്കറ്റിന് 18 റണ്‍സ് ജയവും ഫൈനല്‍ ബെര്‍ത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: