Kerala

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം; ആവശ്യം ഹൈക്കോടതി തള്ളി

മിഷേലിന്റെ മൊബൈല്‍ ഫോണും ബാഗും ഇതു വരെ കണ്ടെത്താനാകാത്തത് ദുരൂഹമാണെന്നും പരാതിയുണ്ട്

Published by

കൊച്ചി:സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ െ്രെകംബ്രാഞ്ചിനോട് കോടതി നിര്‍ദ്ദേശിച്ചു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവാണ് ഹൈക്കോടതിയിലെത്തിയത്. 2017 മാര്‍ച്ച് അഞ്ചിനാണ് മിഷേല്‍ ഷാജിയെ കാണാതാകുന്നത്. തൊട്ടടുത്ത ദിവസം കൊച്ചിക്കായലില്‍ മൃതദേഹം കണ്ടെത്തി.

കാണാതായ ദിവസം വൈകുന്നേരം മിഷേല്‍ കലൂരിലെ പള്ളിയിലെത്തി മടങ്ങുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ മിഷേലിന്റെ മരണം ആത്മഹത്യയാണെന്നാണ് കണ്ടെത്തിയത്. എന്നാല്‍ ദേഹത്ത് കണ്ട പാടുകളും എഫ്‌ഐആറിലെ പൊരുത്തക്കേടുകളും എങ്ങനെ ഉണ്ടായെന്നാണ് പിതാവ് ഷാജി വര്‍ഗീസിന്റെ ചോദ്യം.

മകള്‍ ജീവനൊടുക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. എല്ലാ വിവരങ്ങളും പങ്കുവെക്കുന്നയാളായിരുന്നു മിഷേലെന്നും അമ്മയും ഉറപ്പിച്ച് പറയുന്നു. മിഷേലിന്റെ മൊബൈല്‍ ഫോണും ബാഗും ഇതു വരെ കണ്ടെത്താനാകാത്തത് ദുരൂഹമാണെന്നും പരാതിയുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by