വാഷിങ്ടണ്‍: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യും.
പ്രാദേശിക സമയം രാത്രി 11.45 ന് നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ ന്യൂസ് റൂമില്‍ വെച്ചാണ് വാര്‍ത്താസമ്മേളനം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നാസ+, നാസ ആപ്പ്, നാസയുടെ വെബ്‌സൈറ്റ് എന്നിവയില്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇരുവരും ബഹിരാകാശത്തേക്ക് സഞ്ചരിച്ച ബോയിങിന്റെ സ്റ്റാര്‍ലൈനര്‍ പേടകം ഭൂമിയില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് വാര്‍ത്തസമ്മേളനം നടത്താന്‍ നാസയുടെ തീരുമാനം.
ബോയിങ് സ്റ്റാര്‍ലൈനറിലെ ഹീലിയം ചോര്‍ച്ചയും മറ്റ് സാങ്കേതിക തകരാറുകളും മൂലം പേടകത്തിന്റെ മടങ്ങിവരവ് പ്രതിസന്ധിയിലായതോടെ ഇരുവരും ബഹിരാകാശ നിലയത്തില്‍ തന്നെ തങ്ങുകയാണ്. പേടകത്തില്‍ ഇരുവരുടെയും മടങ്ങിവരവ് അപകടകരമാണെന്ന് നാസ വിലയിരുത്തിയതിനാലാണ് യാത്ര അടുത്ത വര്‍ഷത്തേക്ക് മാറ്റിയത്. 2025 ഫെബ്രുവരിയിലായിരിക്കും ഇരുവരും മടങ്ങിയെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: