Entertainment

തലൈവര്‍ക്കൊപ്പം തകര്‍ത്താടി മഞ്ജു വാര്യരും! വേട്ടയ്യനിലെ ആദ്യഗാനം സൂപ്പര്‍ ലെവല്‍ (video)

Published by

ജനികാന്ത് നായകനായെത്തുന്ന വേട്ടയ്യനിലെ മനസിലായോ എന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇതിനോടകം തന്നെ പാട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു.

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനൊപ്പം ചുവടു വച്ച് മഞ്ജു വാര്യര്‍. രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടി.ജി. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ സിനിമയിലെ ഗാനത്തിലാണ് രജനികാന്തിന്റെയും മഞ്ജു വാര്യറിന്റെയും തകര്‍പ്പന്‍ പ്രകടനം. ‘മനസിലായോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യുട്യൂബിലെത്തി. റിലീസ് ചെയ്ത് ആദ്യ രണ്ടു മണിക്കൂറില്‍ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്.

മലയാളത്തിലുള്ള വരികളും പാട്ടിലുണ്ട്. രജനികാന്തിനൊപ്പം മഞ്ജു വാര്യരാണ് ?ഗാനരം?ഗത്തില്‍ ചുവടുവയ്‌ക്കുന്നത്. മലേഷ്യ വാസുദേവന്റെ ശബ്ദമാണ് ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പിന്നണി ഗായകനായ ഇദ്ദേഹം 2011 ല്‍ ചെന്നൈയില്‍ വച്ചാണ് അന്തരിച്ചത്. വേട്ടയ്യനില്‍ എഐയുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ശബ്ദം തിരികെ കൊണ്ടുവന്നിരിക്കുന്നത്.

1987 ല്‍ പുറത്തിറങ്ങിയ ഊര്‍ കാവലന്‍ എന്ന ചിത്രത്തിലാണ് രജനികാന്തും മലേഷ്യ വാസുദേവനും അവസാനമായി ഒന്നിച്ചത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം മലേഷ്യ വാസുദേവന്റെ ശബ്ദം തിരികെ കൊണ്ടുവന്നതില്‍ വേട്ടയ്യന്‍ ടീമിനെ അഭിനന്ദിക്കുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയയും ആരാധകരും.

ട്രെന്‍ഡിങ്ങില്‍ തുടരുന്ന ഗാനത്തിന്റെ പ്രധാന ആകര്‍ഷണം രജനികാന്തിന്റെയും മഞ്ജുവിന്റെയും ചുവടുകളാണ്. കറുപ്പണിഞ്ഞ് രജനിയും ചുവന്ന സാരിയില്‍ മഞ്ജുവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ചുവന്ന സാരിക്കൊപ്പം കൂളിങ് ഗ്ലാസ് ധരിച്ച് ‘കൂള്‍’ ലുക്കിലാണ് മഞ്ജു വാരിയര്‍. പതിവില്‍ നിന്നു വ്യത്യസ്തമായി ലൗഡ് പെര്‍ഫോര്‍മന്‍സുമായാണ് മഞ്ജു എത്തുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ മാന്ത്രിക സംഗീതത്തിലൊരുങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് മലേഷ്യ വാസുദേവന്‍, യുഗേന്ദ്രന്‍ വാസുദേവന്‍, ദീപ്തി സുരേഷ് എന്നിവര്‍ ചേര്‍ന്നാണ്. അനിരുദ്ധും ആലാപനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. സൂപ്പര്‍ സുബുവും വിഷ്ണു എടവനും ചേര്‍ന്നാണ് വരികളൊരുക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by