മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (¼)
ചില നല്ല വ്യക്തികളുമായി സൗഹൃദം പുലര്‍ത്തും. പദവിയും അന്തസ്സും ഉയരും. പലതരം സുഖഭോഗ വസ്തുക്കള്‍ കൈവശം വന്നുചേരും. മനസ്സിനെ ശല്യപ്പെടുത്തുന്ന ലോണുകള്‍ തിരിച്ചടയ്‌ക്കാനോ കുടുംബത്തിലെ വാക്കുതര്‍ക്കം തീര്‍ക്കാനോ ശ്രമിക്കുന്നതാണ്.
ഇടവക്കൂറ്: കാര്‍ത്തിക (¾), രോഹിണി, മകയിരം (½)
ക്രയവിക്രയങ്ങളില്‍ നിയമനടപടികള്‍ നേരിടേണ്ടിവരും. കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടായേക്കും. ഉദ്യോഗത്തില്‍ തടസ്സപ്പെട്ടു കിടക്കുന്ന പ്രൊമോഷന്‍ വരുന്നതാണ്. ധാരാളം സമ്മാനങ്ങള്‍ വന്നുചേരും. മനസ്സിന് സന്തോഷം നല്‍കുന്ന ചില കാര്യങ്ങള്‍ ഉണ്ടാകും.
മിഥുനക്കൂറ്: മകയിരം (½), തിരുവാതിര, പുണര്‍തം (¾)
പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമാണ്. വരുമാനത്തേക്കാള്‍ ചെലവ് അനുഭവപ്പെടുന്നതാണ്. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും. മത്സരപ്പരീക്ഷകളില്‍ ഉന്നതവിജയം കൈവരിക്കും.
കര്‍ക്കടകക്കൂറ്: പുണര്‍തം (¼), പൂയം, ആയില്യം
വീട്ടില്‍ ദൈവിക കര്‍മങ്ങള്‍ നടത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കും. സര്‍ക്കാരില്‍നിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ലഭിക്കും. പൊതുജനമധ്യത്തില്‍ അംഗീകാരം ലഭിക്കുന്നതാണ്. സാമ്പത്തികമായി അനുകൂല സമയമാണ്.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (¼)
ഭാര്യയുടെ സ്വത്ത് അനുഭവയോഗ്യമാകും. വക്കീല്‍, പുരോഹിതര്‍ എന്നിവര്‍ക്ക് പ്രശസ്തി വര്‍ധിക്കും. എല്ലാ പ്രവര്‍ത്തനങ്ങളിലും ആത്മവിശ്വാസം വര്‍ധിക്കും. ശാസ്ത്രീയ കാര്യങ്ങളിലും, സാഹിത്യകാര്യങ്ങളിലും കൂടുതല്‍ താല്‍പ്പര്യം പ്രകടിപ്പിക്കും.
കന്നിക്കൂറ്: ഉത്രം (¾), അത്തം, ചിത്തിര (½)
സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ് നടത്തും. സന്താനങ്ങളുടെ കാര്യത്തിനായി ധാരാളം പണം ചെലവഴിക്കേണ്ടിവരും. കാര്‍ഷികാദായം വര്‍ധിക്കും. ചില അമൂല്യസാധനങ്ങള്‍ അധീനതയില്‍ വന്നുചേരും. സുഖഭോഗങ്ങള്‍ക്കായി ധനം ചെലവഴിക്കും.
തുലാക്കൂറ്: ചിത്തിര (½), ചോതി, വിശാഖം (¾)
സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിക്കാനവസരമുണ്ടാകും. വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ഉന്നതരായ വ്യക്തികള്‍ മുഖേന നേട്ടമുണ്ടാകും. വിലപ്പെട്ട പല സമ്മാനങ്ങളും ലഭിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പ്രവര്‍ത്തനരംഗത്ത് ഭാഗ്യം തെളിയും.
വൃശ്ചികക്കൂറ്: വിശാഖം (¼), അനിഴം, തൃക്കേട്ട
ഉദ്യോഗത്തില്‍ മേലധികാരികളുടെ ശാസനയ്‌ക്ക് വിധേയനാകും. പുതിയ വാഹനം, വീട് എന്നിവ അധീനതയില്‍ വന്നുചേരും. ബിസിനസ് നല്ല രീതിയില്‍ നടക്കുമെങ്കിലും വരുമാനത്തില്‍ ഇടിവ് വരുന്നതായി കാണാം. യുവാക്കളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (¼)
പുതിയ വാഹനം, ഭൂമി എന്നിവ അധീനതയില്‍ വന്നുചേരും. എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. മുമ്പുണ്ടായിരുന്ന ഉദാസീനത മാറി എല്ലാ രംഗത്തും ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കും. സഹോദരന്മാരില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും.
മകരക്കൂറ്: ഉത്രാടം (¾), തിരുവോണം, അവിട്ടം (½)
അധ്യാപകര്‍ക്ക് ചില അവാര്‍ഡുകള്‍ ലഭിക്കാനിടയുണ്ട്. താല്‍ക്കാലിക ജോലി സ്ഥിരപ്പെടാന്‍ സാധ്യതയുണ്ട്. പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്. ഭാര്യയുടെ സ്വത്തു സംബന്ധമായ കാര്യങ്ങളില്‍ ഇടപെടും.
കുംഭക്കൂറ്: അവിട്ടം (½), ചതയം, പൂരുരുട്ടാതി (¾)
വീട്ടില്‍ പൂജാദി കാര്യങ്ങള്‍ നടത്തുന്നതാണ്, അനാവശ്യമായി യാത്രകള്‍ ചെയ്യേണ്ടിവരും. ബാങ്കിങ് രംഗത്ത് ഉന്നതപദവിയലങ്കരിക്കും. കുടുംബത്തില്‍ സുഖവും സ്ഥിരതയും ഉണ്ടാകും. ആരോഗ്യം അഭിവൃദ്ധിപ്പെടും. ഭൂമിയില്‍നിന്നും വാടകയില്‍നിന്നും സാമ്പത്തിക ലാഭമുണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി (¼), ഉതൃട്ടാതി, രേവതി
വാഹനത്തില്‍ നിന്നുള്ള ആദായം വര്‍ധിക്കുന്ന വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. ഏര്‍പ്പെടുന്ന എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. പൂര്‍വിക സ്വത്ത് കൈവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: