World

പാകിസ്താനിൽ മകളുടെ തലയിൽ സിസിടിവി സ്ഥാപിച്ച് അച്ഛൻ : കാരണമിത്

Published by

പൊതുസ്ഥലങ്ങളിലും കമ്പനികളിലും വീടുകളിലും സുരക്ഷാ ആവശ്യങ്ങൾക്കായി സിസിടിവി ക്യാമറകൾ സ്ഥാപിക്കാറുണ്ട്. എന്നാൽ പാകിസ്താനിൽ ഒരാൾ തന്റെ മകളുടെ തലയിൽ കിരീടം പോലെ സിസിടിവി സ്ഥാപിച്ചിരിക്കുകയാണ്. ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

മകൾ എവിടെ പോകുന്നു? എന്താണ് ചെയ്യുന്നത് എന്നൊക്കെ അറിയാൻ മകളുടെ തലയിൽ സിസിടിവി സ്ഥാപിച്ചെന്നാണ് റിപ്പോർട്ട്. .തന്നെ 24 മണിക്കൂറും നിരീക്ഷിക്കാൻ പിതാവ് സിസിടിവി സ്ഥാപിച്ചിരുന്നതായി വൈറലായ വീഡിയോയിൽ യുവതി പറഞ്ഞു. ഇതിന് പുറമെ അച്ഛന്റെ ഈ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.@gharkekalesh എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ദൃശ്യങ്ങൾ ഷെയർ ചെയ്തിരിക്കുന്നത് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by