Kerala

ഉത്രാളിക്കാവ് ക്ഷേത്രത്തില്‍ കവര്‍ച്ച; ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

Published by

തൃശൂര്‍: ഉത്രാളിക്കാവ് ക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. ഗുരുതിത്തറയ്‌ക്ക് സമീപമുള്ള ഭണ്ഡാരമാണ് തകര്‍ത്തത്.നാഗത്തറയിലെയും ആല്‍ത്തറയിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ തകര്‍ത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കള്‍ക്ക് പണമെടുക്കാന്‍ സാധിച്ചില്ല. വടക്കാഞ്ചേരി മേഖലയിലെ ആരാധനാലയങ്ങളില്‍ മോഷണം തുടര്‍ക്കഥയാവുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഏകദേശം 5000 രൂപയോളം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. രാവിലെ ക്ഷേത്രത്തിലെ ജീവനക്കാരെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.തുടര്‍ന്ന് രാവിലെ ഒമ്പതോടെ വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കുപ്രസിദ്ധ മോഷ്ടാവ് എറണാകുളം സ്വദേശി വാവ അനിലാണ് മോഷണത്തിന് പുറകില്‍ എന്നാണ് പൊലീസിന്റെ നിഗമനം. ക്ഷേത്രത്തിനു പുറകുവശത്തുള്ള റെയില്‍പാത വഴിയാണ് മോഷ്ടാവ് എത്തിയിട്ടുള്ളത് എന്നാണ് സൂചന.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by