ജോര്‍ജ്ജ് സൊറോസ് എന്ന് കേള്‍ക്കാത്തവര്‍ ഇന്ന് അധികം ഉണ്ടാകില്ല. ഗൂഗിള്‍, ആപ്പിള്‍, പെപ്സികോ, കെഎഫ്സി, വിപ്രോ, ടാറ്റാ ഗ്രൂപ്പ്, ഇന്‍ഫോസിസ് എന്നിവയൊക്കെ നമ്മുക്ക് സുപരിചിതവുമാണ്. എന്നാല്‍ ആരാണ് ഇതിന്റെയൊക്കെ യഥാര്‍ഥത്ഥ ഉടമസ്ഥര്‍? ഇവര്‍ക്ക് പണം നല്കി സഹായിക്കുന്നതാരാണ്? ആരുടെ താല്‍പ്പര്യ പ്രകാരമാണ് ഈ കമ്പനികളൊക്കെ പ്രവര്‍ത്തിക്കുന്നത്? എങ്ങനെയാണിവര്‍ ചുരുങ്ങിയ സമയം കൊണ്ട് ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചത്? ഗ്രാമങ്ങളില്‍ പോലും മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ശാഖകള്‍ തുറന്നു കോടികള്‍ ലാഭമുണ്ടാക്കുന്നു. വിദേശ ഫണ്ട് ലഭിക്കുന്ന എന്‍ജിഒകളിലൂടെ, അവര്‍ വിലയ്ക്കെടുക്കുന്ന കപട ബുദ്ധിജീവികളിലൂടെ, രാജ്യത്തിന്റെ നയപരിപാടികളെയും ധനകാര്യ ആസൂത്രണങ്ങളെയുംപോലും സ്വാധീനിക്കാനും തിരുത്താനുമുള്ള ശക്തി ചിലര്‍ നേടിയതെങ്ങനെ? അത് നാമറിയണം.
എല്ലാവര്ക്കും കാര്‍ ലോണ്‍ ഈടില്ലാതെ വീട്ടില്‍ കൊണ്ടുവന്നു തരുന്ന കാലമാണിത്. അതേസയമം, വിദ്യാഭ്യാസ വായ്പ, അപേക്ഷിക്കുന്നവരില്‍ ഭൂരിഭാഗത്തിനും കിട്ടാക്കനിയാകുന്നതെങ്ങനെ? ബിഎംഎസ് സ്ഥാപകന്‍ ദത്തോപന്ത് ഠേംഗ്ഡിയെപ്പോലുള്ള മഹാരഥന്മാരുടെ ഉള്‍ക്കാഴ്ച നമ്മെ അതിശയിപ്പിക്കുന്നത് ഇവിടെയാണ്. ആഗോളവത്കരണത്തിന്റെ അപ്പോസ്തലന്മാര് മോഹന വാഗ്ദാനങ്ങള്‍ നിരത്തി ഭ്രമിപ്പിച്ചപ്പോള്‍ അമേരിക്കന്‍ ബിസിനസ് താത്പര്യങ്ങളുടെ അപകടക്കെണി ചൂണ്ടിക്കാണിച്ചു തന്നത് ഠേംഗ്ഡിയായിരുന്നു. യൂറോപ്പിലും അമേരിക്കയിലുമിരുന്ന് ഏതെങ്കിലും ചില സമ്പന്ന കുടുംബങ്ങള്‍ നമ്മുടെ രാജ്യത്തെയും ജനങ്ങളെയും ചൂഷണം ചെയ്യാനും നശിപ്പിക്കാനും വരികയാണെങ്കില്‍, നമ്മുടെ മക്കളുടെ ഭാവി അപകടപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ നാമവരെ ചെറുക്കുക തന്നെ വേണം.
ഈ അപകടകരമായ ലോകത്തു പലരുമിപ്പോള്‍ ജോര്‍ജ്ജ് സോറോസിനെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നുണ്ടാവും. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങളെ വംശീയമായോ മതാധിഷ്ഠിതമായോ തമ്മിലടിപ്പിച്ച് അരാജകത്വം വളര്‍ത്തുകയാണ് ആദ്യപടി. പിന്നെ, നിലവിലെ ഭരണ സംവിധാനത്തെ അട്ടിമറിച്ചു തന്റെ ആജ്ഞാനുവര്‍ത്തികളായ പാവ സര്‍ക്കാരുകളെ അവരോധിക്കും. ഇക്കാര്യത്തില്‍ കുപ്രസിദ്ധരാണ് ജോര്‍ജ്ജ് സോറോസും അയാളുടെ ടീമും. സോറോസിന് പിന്നില്‍ ഡീപ് സ്റ്റേറ്റ് എന്നൊരു സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. റോത് ചൈല്‍ഡ് ഫാമിലിയും റോക്ക് ഫെല്ലര്‍ ഫാമിലിയും ഫോര്‍ഡ് ഫാമിലിയും അടങ്ങുന്ന ഏതാനും ചില കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഡീപ് സ്റ്റേറ്റ് എന്നറിയപ്പെടുന്നത്. ബില്‍ഗേറ്റ്സ് അടക്കമുള്ള ശതകോടീശ്വരന്മാര്,ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയ ആഗോള ഭീമന്മാര്വരെ ഇവരുടെ ആജ്ഞാനുവര്‍ത്തികളാണ്.
രാജ്യവിരുദ്ധര്‍ക്കൊപ്പം രാഹുലും
ഇന്ത്യയില്‍ റോത് ചൈല്‍ഡ് ഫാമിലി ലോകത്തിലേ ആദ്യത്തെ ഓര്‍ഗനൈസ്ഡ് ബാങ്കര്‍മാര്‍ എന്ന നിലയില്‍ കുപ്രസിദ്ധരാണ്. ഇവരോടൊപ്പം റോക്ക് ഫെല്ലറും, ഫോര്‍ഡ് കുടുംബവും ചേര്‍ന്നപ്പോള്‍ അവര്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി. തങ്ങളുടെ നിയന്ത്രണത്തിലുള്ള അനേകം ഫണ്ടിങ് കമ്പനികളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മികച്ച രീതിയില്‍ ലാഭമുണ്ടാക്കുന്ന പൊട്ടന്‍ഷ്യല്‍ കമ്പനികള്‍ ഇവര്‍ വിലയ്ക്കു വാങ്ങും. അവരിലൂടെ ഇവരുടെ സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിച്ചു കൂടുതല്‍ ലാഭമുണ്ടാക്കുക എന്ന ബിനാമി രീതിയാണ് ഡീപ് സ്റ്റേറ്റ് അനുവര്‍ത്തിക്കുന്നത്. കര്‍ട്ടനു പിന്നില്‍ മറഞ്ഞിരുന്ന് ആസൂത്രണം നടത്തുന്ന യഥാര്‍ഥ കുറ്റവാളി ഡീപ് സ്റ്റേറ്റ് ആണ്. വാങ്ങാന്‍ പറ്റാത്ത കമ്പനികളെ തകര്‍ത്തു കളയും. അദാനി ഗ്രൂപ്പിനെതിരെ ഇപ്പോള്‍ ഹിഡന്‍ബര്‍ഗ് നടത്തുന്ന ഒളിയുദ്ധം ഡീപ് സ്റ്റേറ്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള ഓഫര്‍, ഗൗതം അദാനി നിരസിച്ചത് കൊണ്ടാണെന്ന സത്യം എത്ര പേര്‍ക്കറിയാം?
പ്രതിപക്ഷ നേതാവ് രാഹുല്‍ ആണ് ഇന്ത്യയില്‍ ഡിപ് സ്റ്റേറ്റിന്റെ മുന്‍നിര പോരാളികളില്‍ ഒരാള്‍. ഊണിലും ഉറക്കത്തിലും അദാനി-അംബാനി എന്ന് രാഹുല്‍ വിളിച്ചുപറയുന്നതിന്റെ പിന്നലെ രഹസ്യം ഇതാണ്. അദാനിയും അംബാനിയും ഭാരതത്തിലെ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നു എന്നും നമ്മുടെ ഭരണാധികാരികള്‍ അദാനിക്കും അംബാനിക്കും വേണ്ടിയാണു പ്രവര്‍ത്തിക്കുന്നതെന്നുമുള്ള പച്ചക്കള്ളം നൂറാവര്‍ത്തി പറഞ്ഞുകൊണ്ടു ഒരു പുതിയ ആഖ്യാനം സൃഷ്ടിക്കുന്ന രാഹുല്‍, യഥാര്‍ഥത്തില്‍ ഡീപ് സ്റ്റേറ്റിന് വേണ്ടി കൊട്ടേഷന്‍ എടുത്തു പ്രവര്‍ത്തിക്കുകയാണ്. രാജ്യത്തെ കമ്പനികളെ സമ്മര്‍ദ്ദത്തിലാക്കി അവരെ ഡീപ് സ്റ്റേറ്റിന്റെ അടിമകളാക്കാനാണ് ശ്രമം. പണ്ടും നെഹ്റു കുടുംബം ഇത്തരം ഇടപാടുകള്‍ക്ക് കുപ്രസിദ്ധമായിരുന്നു. ഭാരതത്തിന്റെ അഭിമാനമായിരുന്ന മാരുതി കമ്പനി, ശതകോടികള്‍ കമ്മീഷന് വാങ്ങി പൂര്‍ണമായും വിറ്റു തുലച്ചതു നെഹ്റു കുടുംബമാണ്. ലോകത്തെ ഏറ്റവും ക്രൂരന്മാരായ ബിസിനസ് കുടുംബങ്ങളുടെ കൂട്ടമാണ് ഡീപ് സ്റ്റേറ്റ്. ആയുധക്കടത്തും ലഹരി വില്‍പ്പനയും നടത്തി മനുഷ്യരാശിയുടെ നിലനില്‍പ്പ് അപകടത്തിലാക്കുന്ന അവരുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കാന്‍ രാഹുലിന് ഒരു മടിയുമില്ല. അയാള്‍ രാഷ്ട്രീയമായി എവിടെ നില്ക്കുന്നു എന്നതിന് ഇതു തെളിവാണ്.
ആഭ്യന്തര ശത്രുക്കളെക്കുറിച്ചുള്ള ഗുരുജി ഗോള്‍വള്‍ക്കറുടെ നിരീക്ഷണങ്ങള്‍ ശരിയായിരുന്നു എന്ന് ഇന്ന് ലോകത്തിന്റെ പലഭാഗങ്ങളിലും സൊറോസ് ആസൂത്രണം ചെയ്തു നടത്തുന്ന കലാപങ്ങള്‍ ഓര്‍മിപ്പിക്കുന്നു. ബംഗ്ലാദേശില്‍ ബിഎന്‍പിയും ജമാ അത്തെ ഇസ്ലാമിയുമാണെങ്കില് ഭാരതത്തില്‍ കോണ്‍ഗ്രസും ആം ആദ്മിയും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും മുസ്ലിം ലീഗുമൊക്കെ ആഭ്യന്തര കലാപങ്ങള്‍ക്ക് വഴിമരുന്നിടാന്‍ കാത്തിരിക്കുകയാണ്. ലോകത്തെ എല്ലാ രാജ്യങ്ങളും എല്ലാ സര്‍ക്കാരുകളും ഇവര്‍ക്ക് ബിസിനസ് ചെയ്യാനുള്ള സൗകര്യാര്‍ത്ഥം നയങ്ങളും നിയമങ്ങളും ഉണ്ടാക്കി ഇവരുടെ ആജ്ഞാനുവര്‍ത്തികളായി കഴിയണം. ഏതെങ്കിലും ഭരണാധികാരി ഇവരെ എതിര്‍ത്താല്‍ ആ രാജ്യത്തു കലാപമുണ്ടാക്കി സര്‍ക്കാരിനെ അട്ടിമറിച്ച് ഇവരുടെ അടിയാളന്മാരെ വാഴിക്കും. ആഗോള ആയുധ വിപണിയുടെ 80 ശതമാനം നിയന്ത്രിക്കുന്ന ഇവര്‍, ഫാര്‍മസ്യൂട്ടിക്കല്‍, ലഹരിക്കടത്ത്, ജനിതക മാറ്റം വരുത്തിയ വിത്ത്, രാസവളം, കീടനാശിനി, ടെകസ്റ്റൈല്‍സ്, സോഫ്റ്റ് വെയര്‍, ആരോഗ്യ വിദ്യാഭ്യാസ രംഗം തുടങ്ങിയ സര്‍വ്വ മേഖലകളിലും ആധിപത്യം പുലര്‍ത്തുന്നു. നാം എന്തുകഴിക്കണം, ഏതു വസ്ത്രം ധരിക്കണം, എന്ത് ചിന്തിക്കണം എന്നതില്‍ വരെ ഇവരുടെ സ്വാധീനം കാണാം.
ജോഡോ യാത്രയും ടൂള്‍കിറ്റും
കുടുംബ ബന്ധങ്ങള്‍ തകര്‍ക്കാന്‍ പുരോഗതിയുടെ പേരുപറഞ്ഞ് ഇവര്‍ ഫ്രീ സെക്സ് പ്രചരിപ്പിക്കുന്നു. സ്ത്രീകളോട് കുടുംബ ബന്ധത്തിന് പുറത്തുവരാന്‍ ആഹ്വാനം ചെയ്യുന്ന ഇവര്‍ ഉന്നംവയ്ക്കുന്നത് ഭാരതീയ സംസ്കാരത്തെയാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ജോര്‍ജ് സൊറോസ് ഇടപെടാന്‍ ശ്രമിച്ചതു മുതലാണ് ഭാരതീയര്‍ ഇയാളെക്കുറിച്ചു കേട്ടുതുടങ്ങിയത്. ജോര്‍ജ്ജ് സോറോസുമായും അയാളുടെ ടീമുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണല്ലോ രാഹുല്‍.
കോണ്‍ഗ്രസിനായി ഭാരത് ജോഡോ യാത്ര മുതല്‍ ടൂള്‍കിറ്റുകള്‍ വരെയുള്ളവയില്‍ സഹായം നല്കിയതു സോറോസും ടീമുമാണ്. ബിജെപി സര്‍ക്കാരിനെ അട്ടിമറിച്ചു രാഹുലിന്റെ നേതൃത്വത്തില്‍ പാവ സര്‍ക്കാരിനെ അവരോധിച്ച് ഭാരതത്തിന്റെ വളര്‍ച്ച തടയുക എന്നതായിരുന്നു ലക്ഷ്യം. കര്‍ഷക സമരം, സിഎഎ വിരുദ്ധ സമരം, ഗുസ്തി താരങ്ങളുടെ സമരം, ജാതി സെന്‍സസ് എന്ന കോണ്‍ഗ്രസ് ആവശ്യം തുടങ്ങിയ എല്ലാത്തിനും പിന്നിലെ ബുദ്ധികേന്ദ്രം ജോര്‍ജ് സൊറോസ് ആയിരുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഭാരതത്തില്‍ നിന്ന് വെട്ടിമുറിക്കാനുള്ള സോറോസിന്റെ പദ്ധതിയായിരുന്നു പന്നീടു നടന്ന മണിപ്പൂര്‍ കലാപത്തിന് കാരണം.
ഭാരതത്തെ 56 ചെറുകിട രാജ്യങ്ങളായി വിഭജിക്കുക എന്ന അന്താരാഷ്ര ഗൂഢാലോചനയുടെ കൈയ്യാളുകളായി ഇവിടത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ,് മാറിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പണ്ടു മുതലേ ഭാരതം എന്ന സങ്കല്പ്പത്തിന് എതിരാണ്. കട്ടിങ് സൗത്തും, കട്ടിങ് നോര്‍ത്ത് ഈസ്റ്റും, ബംഗാള്‍ സ്വത്വ ബോധവുമൊക്കെ ഇതിന്റെ ഭാഗമായി അവതരിക്കപ്പെട്ടതാണ്.
ജാതി സെന്‍സസ് ആണ് ഇപ്പോള്‍ കണ്ടെത്തിയ ഏറ്റവും മൂര്‍ച്ചയേറിയ ആയുധം. ഹിന്ദുക്കളെ ജാതിയുടെ പേരില്‍ തമ്മിലടിപ്പിച്ചു കലാപം നടത്താനുള്ള മാസ്റ്റര്‍ പ്ലാന്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജനങ്ങള്‍ ഒറ്റക്കെട്ടായി ആര്‍എസ്എസിന്റെയും ബിജെപിയുടേയും പിന്നില്‍ അടിയുറച്ചു നില്ക്കുമ്പോള് ഭാരതം അതിവേഗം ലോക മഹാശക്തിയാകുമെന്നും അത് തങ്ങളുടെ സാമ്പത്തിക താല്പര്യങ്ങള്ക്കും ലോക മേധാവിത്വത്തിനും എതിരാകുമെന്നും ഭയപ്പെടുന്ന റോത് ചൈല്‍ഡ് -റോക്ക് ഫെല്ലര്‍ -ഫോര്‍ഡ് ഫാമിലികള്‍ ജോര്‍ജ്ജ് സോറോസിനെ ഉപയോഗിച്ച് ഇവിടത്തെ പ്രതിപക്ഷ കക്ഷികളെ സ്വാധീനിച്ചു കലാപത്തിനുള്ള ശ്രമത്തിലാണ്. അതിന്റെ ഭാഗമാണ് ജാതി സെന്‍സസ് ആവശ്യം. ഹിന്ദുക്കളെ തമ്മിലടിപ്പിച്ചു രാജ്യത്തെ അനേകം കഷ്ണങ്ങളായി വിഭജിക്കാനുമാണ് ശ്രമം. ഹിന്ദുക്കള്‍ ഒരുമിച്ചു നില്ക്കുന്നിടത്തോളം ഭാരതത്തെ തോല്‍പ്പിക്കാനാവില്ലെന്ന് മറ്റാരേക്കാളും ഡീപ് സ്റ്റേറ്റിന്റെ ബുദ്ധി കേന്ദ്രങ്ങള്‍ക്ക് അറിയാം. ഹിറ്റ് വെയര്‍ ഇറ്റ് ബ്ലീഡ്സ്. എവിടെയാണോ മുറിയുന്നത് അവിടെ ആക്രമിക്കുക എന്നത് പ്രധാന യുദ്ധ തന്ത്രമാണ്. ജാതി സെന്‍സസിനും മറ്റു കലാപ ശ്രമങ്ങള്‍ക്കും പിന്നില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമടങ്ങുന്ന ഇന്ത്യന്‍ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളാണെന്നതും അവര്‍ക്കു പിന്നില്‍ സോറോസ് ആണെന്നതും പകല്‍പോലെ വ്യക്തം. ഇത് പ്രതിരോധിക്കാന്‍ അവരുടെ കമ്പനികളെ തിരിച്ചറിഞ്ഞു സാമ്പത്തികമായി ബഹിഷ്കരിക്കണം. ഒപ്പം തദ്ദേയീയമായ ഉത്പാദന, സേവന കമ്പനികള്‍ ആരംഭിക്കാനും അവയെ പ്രോത്സാഹിപ്പിക്കാനും തയ്യാറാവണം. രാജ്യവിരുദ്ധ ശക്തികളെ ഭാരതമണ്ണില്‍ നിന്ന് തുടച്ചു നീക്കണം. അതിര്‍ത്തികള്‍ സംരക്ഷിക്കണം. ഹിന്ദുക്കള്‍ ജാതി-ഉപജാതികള്‍ക്കതീതമായി ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്.
(ബിഎംഎസ് ദേശീയ നിര്‍വാഹക സമിതി അംഗമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: