തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ പോലീസ് ആസ്ഥാനത്ത്. അതിഥി തൊഴിലാളികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തിൽ ഡിജിപി ഷെയ്‌ക്ക് ദര്‍വേഷ് സാഹിബിനൊപ്പം എഡിജിപിയും പങ്കെടുത്തു.
ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പി.വി.അന്‍വറിന്റെ ആരോപണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ തലവന്‍ ഡിജിപി ഷെയ്‌ക്ക് ദര്‍വേഷ് സാഹിബാണ്. സംഭവത്തില്‍ ആരോപണവിധേയനായ അജിത് കുമാറിനൊപ്പമാണ് ഇന്നത്തെ പരിപാടിയില്‍ ഡിജിപി പങ്കെടുത്തത്. യോഗം കഴിഞ്ഞ് ഡിജിപിയും എഡിജിപിയും ഒരുമിച്ച് നടന്നുവരുന്ന വരുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമുണ്ടാകുമെന്ന് നേരത്തേ സൂചനയാണുണ്ടായിരുന്നതെങ്കിലും ഇതുണ്ടായില്ല. അജിത് കുമാറിനെതിരായ അന്വേഷണമെന്ന് ഇത് സംബന്ധിച്ച ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുമില്ല. ചില പോലീസുകാര്‍ക്കെതിരായ ആക്ഷേപങ്ങളും എം.ആര്‍.അജിത് കുമാര്‍ നല്‍കിയ പരാതിയും പരിശോധിക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക