Kerala

കണ്‍സ്യൂമര്‍ ഫെഡ് ഓണത്തിന് 1500 വില്‍പ്പന ശാലകള്‍ തുറക്കും

Published by

കൊച്ചി: ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡ് 1500 പ്രത്യേക വിപണന കേന്ദ്രങ്ങള്‍ തുറക്കും. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോറുകള്‍, പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, പിന്നാക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്സി, എസ്ടി സംഘങ്ങള്‍, ഫിഷര്‍മാന്‍ സഹകരണ സംഘങ്ങള്‍ എന്നിവ മുഖേനയാണ് വില്‍പ്പന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്ന് ചെയര്‍മാന്‍ എം. മെഹബൂബും മാനേജിങ് ഡയറക്ടര്‍ എം. സലിമും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സപ്തംബര്‍ 7 മുതല്‍ 14 വരെ ഓണം വിപണി പ്രവര്‍ത്തിക്കും.

13 ഇനം നിത്യോപയോഗ സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്നത്. ഒരു കിലോയ്‌ക്ക് വ്യത്യസ്ത ഇനങ്ങളായ അരി ജയ 29രൂപ, കുറുവ 30രൂപ, കുത്തരി 30രൂപ, പച്ചരി 26രൂപ, പഞ്ചസാര 27രൂപ, വെളിച്ചെണ്ണ 500ഗ്രാം 55 രൂപ, ചെറുപയര്‍ 92 രൂപ, വന്‍കടല 69രൂപ, ഉഴുന്ന് ബോള്‍ 95 രൂപ, വന്‍പയര്‍ 75രൂപ, തുവരപരിപ്പ് 111 രൂപ, മുളക് ഗുണ്ടൂര്‍ 500 ഗ്രാം 75 രൂപ, മല്ലി (500 ഗ്രാം) 39 രൂപ എന്നിങ്ങനെയാണ് സബ്‌സിഡി സാധനങ്ങളുടെ നിരക്ക്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by