തിരുവനന്തപുരം: ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് ക്രിമിനല്‍ കുറ്റം ചാര്‍ത്തപ്പെട്ട, ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയും ചെയ്ത മുകേഷിനെ പാര്‍ട്ടി ചുമക്കേണ്ട യാതൊരു കാര്യവുമില്ലെന്ന് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരനും പി.ഗോവിന്ദപ്പിള്ളയുടെ മകനുമായ എം.ജി. രാധാകൃഷ്ണന്‍. കടുത്ത ഇടത് സഹയാത്രികന്‍ കൂടിയാണ് മാധ്യമപ്രവര്‍ത്തകനായ എം.ജി. രാധാകൃഷ്ണന്‍. ഒരു യൂട്യൂബ് വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു എം.ജി. രാധാകൃഷ്ണന്റെ പ്രതികരണം.
വിപ്ലവത്തിന്റെ നായകന്‍ തന്നെ അധികാരലബ്ധിയെതുടര്‍ന്ന് വിപ്ലവത്തിന്റെ പ്രതിനായകരാവുന്ന കാഴ്ചയാണ് കേരളം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. മുകേഷ് ഈ സ്ഥാനത്തിരുന്ന് കൊണ്ടല്ല അന്വേഷണത്തെ നേരിടേണ്ടത് എന്ന് പറഞ്ഞ് ഒഴിച്ചുനിര്‍ത്തേണ്ട സ്ഥിതിയിലാണ് ഇപ്പോള്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഇനി കൂടുതല്‍ സാഹചര്യങ്ങള്‍ വഷളാവാനാണ് പോകുന്നത്- എം.ജി.രാധാകൃഷ്ണന്‍ പറയുന്നു.
മുകേഷിനെതിരെ ശൂന്യതയില്‍ നിന്നും ഉയര്‍ന്നുവന്ന ഒരു ആരോപണമല്ല. സ്ത്രീകളെ ബാധിക്കുന്ന വലിയൊരു പ്രശ്നത്തെ പരിഹരിക്കാവുന്ന സന്ദര്‍ഭത്തിലാണ് പാര്‍ട്ടി ഇങ്ങിനെ ചെയ്യുന്നത്. ഈ പ്രശ്നം പരിഹരിക്കാന്‍ തെല്ലെങ്കിലും ആത്മാര്‍ത്ഥത സിപിഎമ്മിനുണ്ടെങ്കില്‍ മുകേഷിനെ കൂടെ നിര്‍ത്തിക്കൊണ്ട് അതിനാവില്ല. മുകേഷിനെ സംരക്ഷിക്കുന്നതിലൂടെ എല്ലാ രീതിയിലും കുറ്റവാളിയുടെ അവസ്ഥയിലാണ് സിപിഎമ്മിനെ ജനങ്ങള്‍ കാണുന്നത്. വേട്ടക്കാരുടെ കൂടെയാണ് സിപിഎം എന്ന ആരോപണം ശക്തിപ്പെടുക തന്നെ ചെയ്യും. -എം.ജി. രാധാകൃഷ്ണന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: