Sports

പാരാലിംപിക്‌സ്; ഭാരതത്തിന് 23-ാം സ്ഥാനം

Published by

പാരീസ്: പാരാലിംപിക്‌സ് 2024 നാലാം ദിനം പൂര്‍ത്തിയാകുമ്പോള്‍ ഭാരതത്തിന് തലേന്നത്തെ മെഡല്‍ പട്ടികയിലേക്ക് ഒരെണ്ണം പോലും കൂട്ടിച്ചേര്‍ക്കാനായില്ല. ഇതോടെ 18-ാം സ്ഥാനത്തേക്ക് ഉയര്‍ന്ന ഭാരതം  23ലേക്ക് ഇടിഞ്ഞു. ഒന്നാം സ്ഥാനത്ത് ചൈന കുതിപ്പ് തുടരുകയാണ്.

24 സ്വര്‍ണം സഹിതം 51 മെഡലുകളുമായാണ് ചൈനയുടെ കുതിപ്പ്. 17 സ്വര്‍ണവുമായി പിന്നാലെ ബ്രിട്ടണ്‍ ഉണ്ട്. അവരുടെ ആകെ മെഡല്‍ നേട്ടം 34 ആണ്. അമേരിക്കയെ കവച്ചുവച്ച് ബ്രസീല്‍ എട്ട് സ്വര്‍ണത്തോടെ രണ്ടാമതുണ്ട്. അമേരിക്ക ആറ് സ്വര്‍ണവുമായി നാലാം സ്ഥാനത്താണ്. അഞ്ചാമതുള്ള ഓസ്‌ട്രേലിയയ്‌ക്കും ആറ് സ്വര്‍ണമുണ്ട്.

23-ാം സ്ഥാനത്തെത്തി നില്‍ക്കുന്ന ഭാരതത്തിന് ഒരു സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും അടക്കം അഞ്ച് മെഡലുകളാണ് ആകെയുള്ളത്. വനിതാ ഷൂട്ടിങ്ങില്‍ റുബിന ഫ്രാന്‍സിസ് ആണ് ഒടുവില്‍ മെഡല്‍ നേടിയത്. വെങ്കലനേട്ടമാണ് റുബിന കൈവരിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by