Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കശുവണ്ടി ഫാക്ടറികള്‍ പൂട്ടുന്നു; തൊഴിലാളികള്‍ ദുരിതത്തില്‍

ജയപ്രകാശ് കല്ലമ്പലം by ജയപ്രകാശ് കല്ലമ്പലം
Sep 1, 2024, 05:45 pm IST
in Kerala

കല്ലമ്പലം: ഒന്നിനു പുറകെ ഒന്നായി കശുവണ്ടി ഫാക്ടറികള്‍ പൂട്ടിത്തുടങ്ങിയതോടെ മേഖലയില്‍ തൊഴിലെടുത്തിരുന്നവരെല്ലാം പട്ടിണിയിലായി. ഓണം വറുതിയുടെ പിടിയിലായി. ഒരുകാലത്ത് തൊഴിലാളികള്‍ക്ക് കരുത്തായിരുന്ന കശുവണ്ടി മേഖല അധികൃതരുടെ അവഗണനയാല്‍ തകര്‍ന്നടിഞ്ഞു. തൊഴിലാളികളുടെ കുടുംബങ്ങളില്‍ ഓണം ആഘോഷിക്കുന്നത് കശുവണ്ടി ഫാക്ടറികളില്‍ നിന്നും ലഭിക്കുന്ന ബോണസിലായിരുന്നു. എന്നാല്‍ ഇന്ന് ഭൂരിഭാഗം തൊഴിലാളികളും തൊഴില്‍ നഷ്ടപ്പെട്ട് അര്‍ധ പട്ടിണിയിലാണ്.

കശുവണ്ടി ഫാക്ടറികളുടെ ഈറ്റില്ലമായ കൊല്ലം ജില്ലയോട് ചേര്‍ന്നു കിടക്കുന്ന തിരുവനന്തപുരത്തിന്റെ വടക്കന്‍ മേഖലയായ കല്ലമ്പലത്തും പരിസരങ്ങളിലുമായി ഒരുകാലത്ത് ധാരാളം കശുവണ്ടി ഫാക്ടറികള്‍ ഉണ്ടായിരുന്നു. നാട്ടിന്‍പുറത്തെ സ്ത്രീകളുടെ പ്രധാന വരുമാന മാര്‍ഗവും ഇതായിരുന്നു. ഇന്ന് അവയില്‍ 90 ശതമാനത്തോളം ഫാക്ടറികളും പൂട്ടിക്കഴിഞ്ഞു. ഇതോടെ ഇത്തവണത്തെ ഓണം കശുവണ്ടിത്തൊഴിലാളികള്‍ക്ക് പട്ടിണിയുടെയും ദാരിദ്ര്യത്തിന്റേതുമായി.

കിളിമാനൂര്‍, പള്ളിക്കല്‍, മടവൂര്‍, നാവായിക്കുളം, കല്ലമ്പലം പ്രദേശങ്ങളിലാണ് പ്രധാനമായും കശുവണ്ടി ഫാക്ടറികള്‍ പ്രവര്‍ത്തിച്ചിരുന്നത്. ജില്ലയിലെ വടക്കന്‍ മേഖലയില്‍ 91 കശുവണ്ടി ഫാക്ടറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ 15 ല്‍ താഴെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മുമ്പ് കശുഅണ്ടി കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഫാക്ടറികള്‍ ഇപ്പോള്‍ കെഎസ്ഡിസിക്ക് കീഴിലും കാപെക്‌സിന് കീഴിലുമായി.

പ്രാദേശിക കശുവണ്ടി ഉത്പാദനത്തില്‍ വന്ന ഗണ്യമായ കുറവും തോട്ടണ്ടിയുടെ വില കൂടുതലുമാണ് തൊഴില്‍ശാലകള്‍ പൂട്ടാന്‍ കാരണമായത്. ഫാക്ടറികളില്‍ തോട്ടണ്ടി വറുക്കല്‍ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നത് പുരുഷന്മാരാണ്. തോട്ടണ്ടി തല്ലല്‍, പീലിംഗ് (പരിപ്പിന്റെ പുറത്തെ ബ്രൗണ്‍ തൊലി ഇളക്കല്‍) പാസിംഗ് (തരംതിരിക്കല്‍) ജോലികള്‍ ചെയ്തിരുന്നത് സ്ത്രീകളാണ്. മിക്ക ഫാക്ടറികളിലും 400 മുതല്‍ 550 വരെ തൊഴിലാളികള്‍ പണിയെടുത്തിരുന്നു. മിക്ക ഫാക്ടറികളും നിലംപൊത്തി.

പുളിമാത്ത് പഞ്ചായത്തിലെ പൊരുന്തമണ്‍, കുറ്റിമൂട്, കിളിമാനൂര്‍ പഞ്ചായത്തിലെ മുളയ്‌ക്കലത്തുകാവ്, ഗുരുനഗര്‍, തകരപ്പറമ്പ്, നഗരൂര്‍ പഞ്ചായത്തിലെ കീഴ്‌പേരൂര്‍, ഊന്നന്‍കല്ല്, മടവൂര്‍ പഞ്ചായത്തിലെ മടവൂര്‍ കവലയിലെ ഫാക്ടറി, പള്ളിക്കല്‍ പഞ്ചായത്തിലെ കാട്ടുപുതുശ്ശേരി, പള്ളിക്കല്‍ ടൗണ്‍, ആറയില്‍, നെട്ടയം, മാരംകോട്, നാവായിക്കുളത്ത് ഇരുപത്തെട്ടാംമൈല്‍, കല്ലമ്പലം, നാവായിക്കുളം ക്ഷേത്രത്തിന് സമീപം വെള്ളൂര്‍ക്കോണം അടക്കമുള്ള ഫാക്ടറികളിലേറെയും അടച്ചിട്ടിരിക്കുന്നു. മിക്കതും പൊളിഞ്ഞുവീണു.

വര്‍ഷങ്ങളായി പകലന്തിയോളം ഫാക്ടറികളില്‍ കുനിഞ്ഞിരുന്ന് ജോലി ചെയ്തവരില്‍ മിക്കവര്‍ക്കും കഠിനമായ നടുവേദനയാണിപ്പോശ്. ഇവരില്‍ ഏതാനുംപേര്‍ തൊഴിലുറപ്പ് പണികള്‍ക്കുപോയി ഉപജീവനം കണ്ടെത്തുന്നു. ഫാക്ടറികള്‍ തുറക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്നവരുമുണ്ട്. ഇവരുടെയെല്ലാം ഓണക്കാല സ്വപ്‌നങ്ങളിലാണ് കരിനിഴല്‍ വീണിരിക്കുന്നത്. മുന്‍കാലങ്ങളില്‍ ശമ്പളത്തോടൊപ്പം ബോണസും ലഭിച്ചിരുന്നു. 2021 ല്‍ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ കണക്ക് പ്രകാരം 44 ഫാക്ടറികള്‍ പൂര്‍ണമായും അടഞ്ഞു കിടക്കുകയായിരുന്നു. ഓണക്കാലത്ത് ഈ ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് 2000 രൂപ വീതം സര്‍ക്കാര്‍ ബോണസ് നല്‍കിയിരുന്നു. ഇക്കുറിയും സര്‍ക്കാരിന്റെ ചെറിയൊരു കൈത്താങ്ങ് ഇത്തരം തൊഴിലാളി കുടുംബങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ പട്ടിണി ഓണമാണ് പലര്‍ക്കും.

Tags: attingalCashew factories
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥി ജീവനൊടുക്കിയ നിലയില്‍

Kerala

അമീബിക് മസ്തിഷ്ക ജ്വരം; ആശങ്ക ഒഴിയാതെ കേരളം, ഇന്ന് ആറ്റിങ്ങൽ സ്വദേശിയായ 57കാരൻ മരിച്ചു, രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല

Thiruvananthapuram

നാടാകെ അമീബിക് മസ്തിഷ്‌ക ജ്വരം; അവനവഞ്ചേരി ക്ഷേത്രക്കുളത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് നഗരസഭ കയ്യൊഴിഞ്ഞു

1. കൊല്ലമ്പുഴയില്‍ നിര്‍മാണം പുരോഗമിക്കുന്ന മഹാവിഷ്ണുവിന്റെ ചാതുര്‍ബാഹു പ്രതിമ. സമീപം ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് തച്ചോട് സുധീര്‍.
2. പ്രതിമയുടെ രൂപരേഖ
Kerala

രാജ്യത്ത് ഏറ്റവും വലിയ മഹാവിഷ്ണുവിന്റെ പ്രതിമ കൊല്ലമ്പുഴയില്‍; 85 അടിയില്‍ ചാതുര്‍ ബാഹു പ്രതിമ നിര്‍മാണം

Thiruvananthapuram

തരിശ് വെട്ടിത്തെളിച്ചു; പിരപ്പമണ്‍കാടിലും പരിസരത്തും ഇനി പൂക്കാലം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.