Sports

ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജോയും ദൃശ്യയും ജേതാക്കള്‍

Published by

കൊച്ചി: കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ ജോ ഫ്രാന്‍സിസും ദൃശ്യ വിജേഷും ജേതാക്കളായി. ആണ്‍കുട്ടികളുടെ അണ്ടര്‍ 17 വിഭാഗത്തില്‍ ധാര്‍മിക് ശ്രീകുമാറിനെയാണ് ജോ ഫ്രാന്‍സിസ് പരാജയപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ദൃശ്യ വിജേഷ്, ശ്രേയ ശ്രീനിഷിനെ പരാജയപ്പെടുത്തി.

ആണ്‍കുട്ടികളുടെ സിംഗിള്‍സ് അണ്ടര്‍ 15 വിഭാഗത്തില്‍ ശബരി പ്രശാന്തിനെ പരാജയപ്പെടുത്തി വരുണ്‍ എസ്. നായര്‍ വിജയിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സാന്‍വിയയെ പരാജയപ്പെടുത്തി അക്സ മേരി വിജയിച്ചു. ആണ്‍കുട്ടികളുടെ സിംഗിള്‍സ് അണ്ടര്‍ 13 വിഭാഗത്തില്‍ മാനവേദ് രതീഷിനെ പരാജയപ്പെടുത്തി ശിവ ഷൈന്‍ വിജയിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സാന്‍വിയയെ പരാജയപ്പെടുത്തി ആഞ്ജലീന എലിസബത്ത് രാജു ജേതാവായി. ആണ്‍കുട്ടികളുടെ സിംഗിള്‍സ് അണ്ടര്‍ 11 വിഭാഗത്തില്‍ ഹാദി ഹംദാനെ പരാജയപ്പെടുത്തി ഇഷാന്‍ദേവ് ഐവത്തുക്കലും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിധി ബി. നായരെ പരാജയപ്പെടുത്തി ദക്ഷിണയും ജേതാക്കളായി. ആണ്‍കുട്ടികളുടെ സിംഗിള്‍സ് അണ്ടര്‍ 9 വിഭാഗത്തില്‍ നവനീത് ഉദയനെ പരാജയപ്പെടുത്തി ആദം നൗജാസ് വിജയിച്ചു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നിവേദ്യ അജി, തന്‍വി സുഖേഷിനെ പരാജയപ്പെടുത്തി. പിഎന്‍ബി മെറ്റ്ലൈഫ് ആണ് സംഘാടകര്‍.

-->

തുടര്‍ച്ചയായ രണ്ടുവര്‍ഷം ലോകത്തെ ഏറ്റവും വലിയ ജൂനിയര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എന്ന് വേള്‍ഡ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ് ഈ ചാമ്പ്യന്‍ഷിപ്പ്. വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക