Categories: News

പഞ്ചാബ് യൂണി. സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ എബിവിപിയെ അര്‍പിത നയിക്കും

Published by

ചണ്ഡിഗഡ്: പഞ്ചാബ് യൂണിവേഴ്‌സി വിദ്യാര്‍ത്ഥി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ നാല് തസ്തികകളിലും സ്ഥാനാര്‍ത്ഥികളുമായി എബിവിപി. കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി അര്‍പിത മാലിക്കിനെ അവതരിപ്പിച്ചാണ് എബിവിപി മറ്റുള്ളവര്‍ക്ക് മാതൃകയാകുന്നത്. ഇതാദ്യമായാണ് ഒരു പെണ്‍കുട്ടി യൂണിവേഴ്‌സിറ്റി കാമ്പസ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ പാനലിനെ നയിക്കുന്നത്.

അഭിഷേക് കപൂര്‍ (വൈസ് പ്രസി.), ആരവ്കുമാര്‍ സിങ് (ജനറല്‍ സെക്രട്ടറി), ജസ്‌വിന്ദര്‍ റാണ (ജോ. സെക്രട്ടറി) എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍. അര്‍പിത മാലിക് നിലവില്‍ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ (യുഐഎല്‍എസ്) വിദ്യാര്‍ത്ഥിയാണ്. പഞ്ചാബ് സര്‍വകലാശാല ഡെപ്യൂട്ടി സ്‌പോര്‍ട്‌സ് ഡയറക്ടര്‍ രാകേഷ് മാലിക്കിന്റെയും ദേവസമാജ് വിമന്‍സ് കോളജ് ഫോര്‍ വിമന്‍ പ്രിന്‍സിപ്പല്‍ നീരു മാലിക്കിന്റെയും മകളാണ്.

എഎപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ ഛാത്ര യുവ സംഘര്‍ഷ് സമിതിയുടെ പ്രിന്‍സ് ചൗധരിയാണ് അര്‍പിതയുടെ എതിരാളി. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ഫോറം, ശിരോമണി അകാലിദളിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്റ്സ് ഓഫ് ഇന്ത്യ (എസ്ഒഐ) എന്നിവയും മത്സര രംഗത്തുണ്ട്. സപ്തം. അഞ്ചിനാണ് വോട്ടെടുപ്പ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by