Kerala

ജയസൂര്യയ്‌ക്കെതിരെയുള്ള പീഡന പരാതി; സംവിധായകന്‍ ബാലചന്ദ്ര മേനോന്റെ മൊഴി രേഖപ്പെടുത്തും

Published by

തിരുവനന്തപുരം: നടന്‍ ജയസൂര്യക്കെതിരായ കേസില്‍ സിനിമയുടെ സംവിധായകന്‍ ബാലചന്ദ്ര മേനോന്റെ മൊഴി രേഖപ്പെടുത്താന്‍ തീരുമാനം. നടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ സിനിമയുടെ മറ്റ് സാങ്കേതിക പ്രവര്‍ത്തകരുടെയും മൊഴിയെടുക്കും. പരാതിക്കാരിയുടെ മൊഴിയില്‍ പറഞ്ഞിരിക്കുന്നവരുടെ മൊഴികളാണ് രേഖപ്പെടുത്തുക. സെക്രട്ടറിയേറ്റിലെ ഷൂട്ടിംഗിനിടെ അതിക്രമം നടന്നുവെന്നാണ് കേസ്. അതേസമയം, ഷൂട്ടിംഗിനായി വാടകയ്‌ക്ക് കൊടുത്തതിന്റെ വിശദാശങ്ങള്‍ തേടി സെക്രട്ടറിയേറ്റ് പൊതുഭരണ വകുപ്പിന് പൊലീസ് കത്ത് നല്‍കി.

കേസില്‍ കന്റോണ്‍മെന്റ് പൊലീസ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിന് വേണ്ടി തിരുവനന്തപുരം സിജെഎം കോടതിയില്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചു. 2008-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒരു ഭാഗം ചിത്രീകരിക്കവെ ജയസൂര്യ മോശമായി പെരുമാറിയെന്നാണ് പരാതി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by