Entertainment

രഞ്ജിത്ത് പീഡിപ്പിച്ചെന്ന് യുവാവ്; നഗ്നചിത്രങ്ങൾ പകർത്തിയെന്നും കോഴിക്കോട് സ്വദേശി, പരാതി നൽകി

Published by

മുൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ്. ബെംഗളൂരുവിലെ ഹോട്ടലിൽ 2012-ലാണ് സംഭവം. സിനിമ ഷൂട്ടിംഗിനിടെയാണ് സംവിധായകനെ പരിചയപ്പെട്ടത്.ഫോൺ നമ്പർ കുറിച്ച് തന്നു. പിന്നീട് ബന്ധപ്പെടാനും പറഞ്ഞു. സന്ദേശം അയച്ചപ്പോൾ ബെംഗളൂരുവിൽ എത്താൻ പറഞ്ഞു.രാത്രി 10 മണിയോടെ താജ് ഹോട്ടലിലെത്തിയ എത്തിയ തന്നോട് പുറക് വശത്തെ വാതിലിലൂടെ മുറിയിലെത്താൻ പറഞ്ഞു.

 

അവിടെയെത്തിയപ്പോൾ നിർബന്ധിച്ച് മദ്യം നൽകിയാണ് പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതെന്നും കോഴിക്കോട് സ്വദേശി പറഞ്ഞു. പുറത്തുപറയാൻ പറ്റാത്ത കാര്യങ്ങളാണ് സംവിധായകൻ തനിക്ക് നേരെ ചെയ്തതെന്നും യുവാവ് വെളിപ്പെടുത്തി. തന്റെ നഗ്ന ചിത്രങ്ങൾ സംവിധായകൻ പകർത്തിയെന്നും യുവാവ്. ഇത് കാമുകിക്ക് നൽകാനെന്ന് പറഞ്ഞാണ് പകർത്തിയത്. പ്രത്യേക പൊലീസ് സംഘത്തിന് യുവാവ് മൊഴി നൽകി. ബംഗാളി നടിയുടെ ലൈംഗിക പീഡന പരാതിയിലാണ് സംവിധായകന് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. പരാതിയിൽ പ്രതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by