ഇസ്ലാമബാദ്: പാകിസ്ഥാനില്‍ രണ്ട് ബസ് അപകടങ്ങളിലായി 34 പേര്‍ കൊല്ലപ്പെട്ടു. പാകിസ്ഥാന്റെ വടക്കു കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയിലെ ആസാദ് പട്ടിനിലും, ബലൂചിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ മക്രാന്‍ തീരദേശ ഹൈവേയിലുമാണ് അപകടമുണ്ടായത്.
കത്വ ജില്ലയിലെ പഞ്ചാബ് പ്രവിശ്യയില്‍ ബസ് തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 22 പേര്‍ കൊല്ലപ്പെട്ടു. 25 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ബലൂചിസ്താനിലെ മക്രാന്‍ തീരദേശ ഹൈവേയിലാണ് മറ്റൊരു അപകടമുണ്ടായത്. 12 തീര്‍ത്ഥാടകരാണ് ഈ അപകടത്തില്‍ മരിച്ചത്.
ഇറാനിലേക്ക് പോകുന്നതില്‍ നിന്ന് ബസിനെ അധികൃതര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെ ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. അര്‍ബൈന്‍ തീര്‍ത്ഥാടനത്തിനായി പോയവരാണ് മരിച്ചത്.
ഉത്താളില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലെയുള്ള മലമ്പ്രദേശത്താണ് അപകടമുണ്ടായത്. ഇറാന്‍ അതിര്‍ത്തിയായ പിഷിനിലേക്ക് ഇവിടെനിന്ന് 500 കിലോമീറ്ററോളം ദൂരമുണ്ട്.
രേഖകളില്‍ പ്രശ്നങ്ങള്‍ കണ്ടെത്തിയതോടെയാണ് ബസിന് ഇറാനിലേക്ക് പ്രവേശനം നിഷേധിച്ചത്. ബസ് അമിതവേഗത്തിലായിരുന്നുവെന്നും ആഴമേറിയ തോട്ടിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ടവരുടെയെല്ലാം മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: