കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് വന്‍ കോലാഹലം സൃഷ്ടിച്ചിരിക്കെ തങ്ങള്‍ക്കേറ്റ പീഡന വിവരങ്ങള്‍ തുറന്ന് പറഞ്ഞ് മുന്നോട്ട് വരികയാണ് സിനിമാ രംഗത്തെ കൂടുതല്‍ വനിതകള്‍.ഒരു സൂപ്പര്‍ താരവും അന്തരിച്ച ഒരു ഹാസ്യ താരവും തന്നോട് വൃത്തികെട്ട രീതിയില്‍ പെരുമാറിയെന്ന് ചലച്ചിത്ര പ്രവര്‍ത്തക സോണിയമല്‍ഹാര്‍ വെളിപ്പെടുത്തി.
ഏഴു വര്‍ഷം മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരുന്നപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് സോണിയ മല്‍ഹാര്‍ പറഞ്ഞു. തൊടുപുഴയിലെ സിനിമാസെറ്റിൽവെച്ച് സൂപ്പർസ്റ്റാറിന്റെ ഭാഗത്തുനിന്ന് ദുരനുഭവമുണ്ടായി.
മേക്കപ്പ് ചെയ്ത ശേഷം ടോയ്ലലറ്റിൽ പോയി തിരികെവരുന്ന വഴി സൂപ്പർസ്റ്റാർ കയറിപിടിച്ചു. വളരെയേറെ ആരാധിച്ച ആളായിരുന്നുവെന്നും അങ്ങനെ ഒരാളിൽ നിന്നും ഇതുണ്ടായപ്പോൾ പേടിച്ചുപോയി എന്നും സോണിയമല്‍ഹാര്‍ പറഞ്ഞു. അായാളെ തള്ളിമാറ്റിയ ശേഷം, എന്തിനാണിങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. നിങ്ങളുടെ ഈ ഡ്രസ്സും കണ്ണുമൊക്കെ അട്രാക്ടീവാണ്, വന്നപ്പോഴേ ശ്രദ്ധിച്ചുവെന്നാണ് അയാൾ മറുപടി പറഞ്ഞതെന്നും നടി വ്യക്തമാക്കി. സിനിമയിലൊരുപാട് അവസരം തരാം എന്ന് പറഞ്ഞുവെന്നും സോണിയ പറഞ്ഞു. തനിക്കിപ്പോൾ കേസിനുപോകാനുള്ള സാമ്പത്തിക സ്ഥിതിയോ മനസികാവസ്ഥയോ ഇല്ലെന്നും അവർ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാറ്റം കൊണ്ടു വരുമെന്നാണ് പ്രതീക്ഷ. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തേ യുവനടി രേവതി സമ്പത്ത് താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് തന്നെ പീഡിപ്പിച്ചതായി ആരോപണം ഉന്നയിച്ചിരുന്നു.പ്‌ളസ് ടു കഴിഞ്ഞ് നില്‍ക്കെ സിനിമാ ചര്‍ച്ചയ്‌ക്ക് എന്ന പേരില്‍ വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.
ഇക്കാര്യം നേരത്തേ താന്‍ വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും കൂടെ നില്‍ക്കാന്‍ ആരുമുണ്ടായില്ലെന്ന് രേവതി സമ്പത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക