Kerala

കെഎസ്എഫ്ഇ വളാഞ്ചേരിശാഖയില്‍ മുക്കുപണ്ടം പണയംവച്ച് 1.48 കോടിയുടെ തട്ടിപ്പ്

Published by

മലപ്പുറം: കെഎസ്എഫ്ഇ മലപ്പുറം വളാഞ്ചേരിയിലെ ശാഖയില്‍ മുക്കുപണ്ടം പണയംവച്ച് 1.48 കോടിയുടെ തട്ടിപ്പ്. സംഭവത്തില്‍ കെഎസ്എഫ്ഇ ശാഖയിലെ അപ്രൈസറായ രാജന്‍, മുക്കുപണ്ടം പണയംവച്ച പാലക്കാട് സ്വദേശികളായ അബ്ദുള്‍ നിഷാദ്, മുഹമ്മദ് ഷെരീഫ്, മുഹമ്മദ് അഷ്‌റഫ്, റഷീദലി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

അപ്രൈസറായ രാജന്റെ സഹായത്തോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. സംശയം തോന്നിയ ശാഖാ മാനേജര്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. 10 അക്കൗണ്ടുകളിലൂടെയാണ് പണയംവച്ചത്.

കഴിഞ്ഞ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലും ഈ വര്‍ഷം ജനുവരിയിലും സ്വര്‍ണം പണയം വച്ചിട്ടിട്ടുണ്ട്. സംഭവത്തില്‍ മറ്റു ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by