തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ചിങ്ങം 1 മലയാളഭാഷാ ദിനമായി ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് വിവിധ ജില്ലകളില്‍ ഭാഷാദിന സന്ദേശം, കവിയരങ്ങ്, ഭാഷാദിന പ്രതിജ്ജ, കാവ്യകേളി ഭാഷദിന സെമിനാര്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും.
ആറ്റിങ്ങല്‍, കൊല്ലം, പന്തളം, ചങ്ങനാശ്ശേരി, തൃശ്ശുര്‍, ചിറ്റൂര്‍, എടപ്പാള്‍, കോഴിക്കോട്, കണ്ണൂര്‍, നീലേശ്വരം എന്നീ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ കാലടി സര്‍വ്വകാലശാല വിസി ഡോ. കെ.കെ. ഗീതാകുമാരി, ഭാഷാശാസ്ത്രപണ്ഡിതന്‍ ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, ഡോ. ടി.പി. ശാസ്തമംഗലം, ഡോ. ചാത്തനത്ത് അച്ചുതനുണ്ണി, ക്ലാസിക്കന്‍ മലയാളം പ്രൊജക്ട് ഡയറക്ടര്‍ പ്രൊഫ. വി.എസ്. രാധാകൃഷ്ണന്‍ പ്രൊഫ. ഇ. പുഷ്പാംഗദന്‍, ഡോ. കെ. ഹരിലാല്‍, ഡോ. എസ്. ഉമാദേവി, ഡോ. ശ്രീകുമാര്‍ എസ്. നായര്‍, പ്രൊഫ. ഡോ. കെ. ഗോപകുമാര്‍, പ്രൊഫ. എസ്.കെ. വസന്തന്‍, ഡോ. എം. മോഹന്‍ദാസ്, എം.എസ്. ബാലകൃഷ്ണന്‍, ഡോ. ഉമാ വലിയപുറം, ഡോ. കെ.ടി. ശ്രീലത, പ്രൊഫ. ഡോ. കെ. ശശികുമാര്‍ തുടങ്ങിയവര്‍ മലയാള ഭാഷയുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. കവിയരങ്ങുകളില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഉണ്ണി അമ്മയമ്പലം, ജയന്‍ പോത്തന്‍കോട്, എം.എസ്. ബാലകൃഷ്ണന്‍, പ്രൊഫ. ലൈല തുടങ്ങി പുതിയ തലമുറയില്‍പ്പെട്ട നിരവധി കവികള്‍ പങ്കെടുക്കും. മലയാള ഭാഷയ്‌ക്ക് സംഭാവനകള്‍ നല്കിയ വിവിധ വ്യക്തികളെ ചടങ്ങുകളില്‍ ആദരിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ബാബു അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക