Kerala

വയനാട് ദുരന്തം: സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചിന് ഉത്തരവിറങ്ങി

ശമ്പള തുക കണക്കാക്കുന്നത് 2024 ഓഗസ്റ്റ് മാസത്തെ മൊത്ത ശമ്പളം അടിസ്ഥാനമാക്കിയാകും

Published by

തിരുവനന്തപുരം : വയനാട് ദുരന്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചിന് മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവിറങ്ങി.അഞ്ച് ദിവസത്തെ ശമ്പളമെങ്കിലും സംഭാവനയായി നല്‍കണം.ശമ്പള തുക കണക്കാക്കുന്നത് 2024 ഓഗസ്റ്റ് മാസത്തെ മൊത്ത ശമ്പളം അടിസ്ഥാനമാക്കിയാകും.

സമ്മതപത്രം ഡിഡിഒമാര്‍ സ്വീകരിക്കും. അഞ്ച് ദിവസത്തെ വേതനം നല്‍കുന്നവര്‍ക്ക് മൂന്ന് ഗഡുക്കളായി നല്‍കാം. അഞ്ച് ദിവസത്തില്‍ കൂടുതല്‍ സംഭാവന നല്‍കുന്നവര്‍ക്ക് ഒരു മാസം രണ്ടു ദിവസമെന്ന രീതിയില്‍ 10 ഗഡുക്കളായി നല്‍കാം. സംഭാവന തുക സെപ്തംബറില്‍ വിതരണം ചെയ്യുന്ന ആഗസ്റ്റ് മാസത്തെ ശമ്പളം മുതല്‍ കിഴിവ് ചെയ്യും.

വയനാട് പുനരധിവാസത്തിനായി സര്‍ക്കാര്‍ ജീവനക്കാര്‍ സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.ഇതുവരെ 174.18 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ലഭിച്ചത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by