പാരീസ് ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയതോടെ ഒളിമ്പിക്‌സ് ചരിത്രത്തിൽ പാക്കിസ്ഥാനുവേണ്ടി മെഡൽ നേടുന്ന ആദ്യ കായികതാരമായി മാറിയിരിക്കുകയാണ് അർഷാദ് നദീം. സ്വർണമെഡലുമായി നാട്ടിലെത്തിയ നദീമിന് വൻ വരവേൽപ്പാണ് ഒരുക്കിയിരിക്കുന്നത്. സമ്മാനങ്ങളുടെ പെരുമഴയാണ് നദീമിനെ കാത്തിരിക്കുന്നതെന്നാണ് റിപ്പോർട്ട്.ഇപ്പോഴിതാ നദീമിന് ഭാര്യാപിതാവ് നൽകിയ സമ്മാനമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് .
അർഷാദ് നദീമിന് ഭാര്യാപിതാവ് മുഹമ്മദ് നവാസ് സമ്മാനമായി നൽകിയത് ഒരു പോത്തിനെയാണ്. ഭാര്യാപിതാവ്നൽകിയ സമ്മാനം അർഷാദ് നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു. എരുമയെ സമ്മാനമായി നൽകുന്നത് നദീമിന്റെ ഗ്രാമത്തിൽ വളരെ വിലപ്പെട്ടതും ബഹുമാനത്തിന്റെ അടയാളവുമാണ്.
അർഷാദ് നദീം എന്നും തന്റെ പൈതൃകത്തെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും , വിജയത്തിന്റെ കൊടുമുടിയിൽ എത്തിയിട്ടും അദ്ദേഹം തന്റെ ഗ്രാമം വിട്ടിട്ടില്ല. മാതാപിതാക്കളോടും സഹോദരങ്ങളോടും ഒപ്പം ഇപ്പോഴും ഗ്രാമത്തിൽ താമസിക്കുന്നു. ആദരവ് പ്രകടിപ്പിക്കാനാണ് പോത്തിനെ സമ്മാനമായി നൽകിയതെന്ന് ഭാര്യാപിതാവ് മുഹമ്മദ് നവാസ് പറഞ്ഞു.
മുഹമ്മദ് നവാസിന് 4 ആൺമക്കളും 3 പെൺമക്കളുമുണ്ട്, അതിൽ ഇളയ മകൾ ആയിഷയെയാണ് അർഷാദ് നദീം വിവാഹം കഴിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: