പാരീസ്: പാരീസ് ഒളിമ്പിക്സിലെ മത്സര ഇനങ്ങള്‍ അവസാനിച്ചു. മെഡല്‍ പട്ടികയില്‍ അമേരിക്കയാണ് ഒന്നാമത്. 40 സ്വര്‍ണവും 44 വെള്ളിയും 42 വെങ്കലവും ഉള്‍പ്പെടെ 126 മെഡലുകളാണ് അമേരിക്ക നേടിയത്.
91 മെഡലുകള്‍ നേടി ചൈനയാണ് രണ്ടാം സ്ഥാനത്ത്. 40 , 27 വെള്ളി, 24 വെങ്കലം എന്നിങ്ങനെയാണ് ചൈനയുടെ മെഡല്‍ നില.
20 സ്വര്‍ണമുള്‍പ്പെടെ 45 മെഡലുകള്‍ നേടി ജപ്പാനാണ് മൂന്നാം സ്ഥാനത്ത്. 12 വെള്ളിയും 13 വെങ്കലവും ജപ്പാന്‍ നേടി. ഒരു വെള്ളിയും അഞ്ച് വെങ്കലവും അടക്കം ആറ് മെഡലുകള്‍ നേടി ഇന്ത്യ 71-ാമതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: