World

അന്ന് നമ്മള്‍ ബ്രിട്ടീഷുകാരോട് പറഞ്ഞു ക്വിറ്റിന്ത്യാ…ഇന്ന് ബ്രിട്ടനിലെ കൗമാരക്കാര്‍ നമ്മോട് പറയുന്നു ക്വിറ്റ് ബ്രിട്ടന്‍

ബ്രിട്ടീഷ് ഭരണത്തിനെതിരെ 1942ല്‍ ഇന്ത്യക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം 'ക്വിറ്റ് ഇന്ത്യ' എന്നതായിരുന്നു. ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്ന ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്നതായിരുന്നു ഈ മുദ്രാവാക്യത്തിന്‍റെ അര്‍ത്ഥം.

Published by

ലണ്ടന്‍: ബ്രിട്ടീഷ് ഭരണത്തിനെതിരെ 1942ല്‍ ഇന്ത്യക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യം ‘ക്വിറ്റ് ഇന്ത്യ’ എന്നതായിരുന്നു. ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്ന ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്നതായിരുന്നു ഈ മുദ്രാവാക്യത്തിന്റെ അര്‍ത്ഥം. എന്നിട്ടും അഞ്ച് വര്‍ഷം കഴിഞ്ഞ് 1947ല്‍ ആണ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത്.

ഇന്ന് ബ്രിട്ടനില്‍ കുടിയേറ്റക്കാരായി അവിടെ എത്തിയ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെക്കൊണ്ട് പൊറുതിമുട്ടിയെന്ന് ബ്രിട്ടനിലെ കൗമാരക്കാര്‍ പറയുന്നു. അവര്‍ പുറത്തുനിന്നെത്തുന്ന കുടിയേറ്റക്കാര്‍ക്കെതിരെ ഒരു സംഘടനയും ഉണ്ടാക്കിയിരിക്കുകയാണ്. പേര് ‘ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ്’. ഇത് ഒരു ഫാസിസ്റ്റ് സംഘടനയാണ്. ബ്രിട്ടനില്‍ ബ്രിട്ടീഷുകാര്‍ മതി എന്ന രീതിയിലുള്ള തീവ്രനിലപാടാണ് ഈ സംഘടനയ്‌ക്കുള്ളത്.

കഴിഞ്ഞ ദിവസം യുകെയില്‍ പൊട്ടിപ്പുറപ്പെട്ട വിദേശ കുടിയേറ്റക്കാര്‍ക്കെതിരായ അക്രമസമരത്തില്‍ ഈ ടീനേജുകാരായ ബ്രിട്ടീഷുകാര്‍ കുടിയേറ്റക്കാരെ നോക്കി വിളിച്ച ഒരു മുദ്രാവാക്യം ‘ക്വിറ്റ് ബ്രിട്ടന്‍’ എന്നായത് കാലത്തിന്റെ വൈപരീത്യം എന്നേ പറയാനാവൂ. കുടിയേറ്റക്കാരായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ബ്രിട്ടന്‍ വിട്ടു പോകണം എന്നതാണ് ഇവരുടെ ആവശ്യം. ബ്രിട്ടീഷുകാരായ ചെറുപ്പക്കാരുടെ ജോലിയും ഭാവിയും നശിപ്പിക്കുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ബ്രിട്ടനില്‍ നിന്നും പുറത്താക്കണമെന്ന ലക്ഷ്യമാണ് ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് എന്ന ഫാസിസ്റ്റ് സംഘടനയ്‌ക്കുള്ളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക