Sports

ഏഷ്യന്‍ ചെസ് ബോക്‌സിങ്ങില്‍ അരുന്ധതി ആര്‍ നായര്‍ക്ക് സ്വര്‍ണം

Published by

തിരുവനന്തപുരം: രണ്ടാമത് ഏഷ്യന്‍ ചെസ്സ്ബോക്‌സിങ് ചാംപ്യന്‍ഷിപ് കൊല്‍ക്കത്തയില്‍ സമാപിച്ചു. കേരളത്തില്‍ നിന്നുള്ള അരുന്ധതി ആര്‍ നായര്‍ വനിതാ സീനിയര്‍ 55 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടി തിരുവനന്തപുരം എല്‍ബിഎസ് കോളേജിലെ വിദ്യാര്‍ത്ഥിനി ആയ അരുന്ധതിയുടെ രണ്ടാം ഏഷ്യന്‍ സ്വര്‍ണം ആണിത്. ഇതോടെ തുടര്‍ച്ചയായി രണ്ടു തവണ ഏഷ്യന്‍ സ്വര്‍ണം നേടുന്ന ആദ്യ വനിത ആയി അരുന്ധതി. യുവ താരങ്ങളായ മഹാമായ കാന്ത്യ, മാനസി നാഗദ എന്നിവര്‍ ഉയര്‍ത്തിയ കനത്ത വെല്ലുവിളിയെ മറികടന്നാണ് അരുന്ധതി നേട്ടം കൊയ്തത്.

ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ അതേ സമയത്ത് തന്നെ നടന്ന ഇന്ത്യന്‍ ഓപ്പണ്‍ അന്താരാഷ്‌ട്ര ചാമ്പ്യന്‍ഷിപ്പിലും ഏഷ്യന്‍ ചാംപ്യന്‍ഷിപ് ടൈറ്റില്‍ പോരാട്ടത്തിലും അരുന്ധതി തന്റെ സുവര്‍ണ നേട്ടം ആവര്‍ത്തിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക