Career

ഫെഡറല്‍ ബാങ്കില്‍ ഓഫീസറാകാം; ഓണ്‍ലൈന്‍ ആപ്ടിട്യൂഡ് ടെസ്റ്റ് സെപ്തംബര്‍ ഒന്നിന്

Published by

വിശദവിവരങ്ങള്‍ www.federalbank.co.in/careers- ല്‍

ഓഗസ്റ്റ് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

തെരഞ്ഞെടുപ്പിനായുള്ള ഓണ്‍ലൈന്‍ ആപ്ടിട്യൂഡ് ടെസ്റ്റ് സെപ്തംബര്‍ ഒന്നിന്

ഫെഡറല്‍ ബാങ്ക് ജൂനിയര്‍ മാനേജ്‌മെന്റ് ഗ്രേഡ് വണ്‍ (സ്‌കെയില്‍ 1) ഓഫീസര്‍ തസ്തികയില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.federalbank.co.in/careers- ല്‍ ലഭിക്കും. ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: ബിരുദാനന്തര ബിരുദം. പത്ത്, പന്ത്രണ്ട്, ബിരുദം, പോസ്റ്റ് ഗ്രാഡുവേറ്റ് ബിരുദ പരീക്ഷകള്‍ 60 ശതമാനത്തില്‍ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 1.6.2024 ല്‍ 27 വയസ് കവിയരുത്. 1.6.1997 നുശേഷം ജനിച്ചവരാകണം.

ബാങ്കിങ്/ധനകാര്യ/ഇന്‍ഷുറന്‍സ് മേഖലയില്‍ ഒരുവര്‍ഷത്തില്‍ കുറയാതെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് പ്രായം 28 വയസുവരെയാകാം. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 32 വയസാണ് ഉയര്‍ന്ന പ്രായപരിധി.

അപേക്ഷാ ഫീസ് 700 രൂപ. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 140 രൂപ മതി. 18 ശതമാനം ജിഎസ്ടികൂടി നല്‍കേണ്ടതുണ്ട്. ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഫീസ് അടയ്‌ക്കാം. ഓഗസ്റ്റ് 12 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

സെലക്ഷന്‍: ഓണ്‍ലൈന്‍ ആപ്ടിട്യൂഡ് ടെസ്റ്റ്, ഗ്രൂപ്പ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. സെപ്തംബര്‍ ഒന്നിന് നടത്തുന്ന ഓണ്‍ലൈന്‍ അഭിരുചി പരീക്ഷയില്‍ വെര്‍ബല്‍ എബിലിറ്റി/ഇംഗ്ലീഷ് ലാംഗുവേജ്, ലോജിക്കല്‍ ആപ്ടിട്യൂഡ്/റീസണിങ്, ക്വാണ്ടിറ്റേറ്റീവ്/ന്യൂമെറിക്കല്‍ എബിലിറ്റി, ജനറല്‍, സോഷ്യോ ഇക്കണോമിക് ആന്റ് ബാങ്കിങ് അവയര്‍നസ്, കമ്പ്യൂട്ടര്‍ അവയര്‍നെസ് ആന്റ് ഡിജിറ്റല്‍ ബാങ്കിങ്, സെയില്‍സ് ആപ്ടിട്യൂഡ് എന്നിവയിലായി 100 ചോദ്യങ്ങളുണ്ടാവും. പരമാവധി 100 മാര്‍ക്കിനാണിത്. മൊത്തം 75 മിനിറ്റ് സമയം ലഭിക്കും. ഉത്തരം തെറ്റിയാല്‍ കാല്‍മാര്‍ക്ക് (0.25) കുറയ്‌ക്കും. തുടര്‍ന്നുള്ള സെക്കോമെട്രിക് ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിന് 15 മിനിറ്റ് സമയം അനുവദിക്കും.

വ്യക്തിഗത അഭിമുഖത്തിന് കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് പരീക്ഷാകേന്ദ്രങ്ങളാണ്. തെരഞ്ഞെടുക്കപ്പെടുന്നവരെ 48480-85920 രൂപ ശമ്പള നിരക്കില്‍ ഓഫീസറായി നിയമിക്കും. പ്രതിമാസം 80500 രൂപ ശമ്പളം ലഭിക്കും. ഇന്ത്യയിലെവിടെയും നിയമനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by