Kerala

ഡിസാസ്റ്റര്‍ ടൂറിസത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും: മന്ത്രി മുഹമ്മദ് റിയാസ്

ഭക്ഷണവും വസ്ത്രവുമെല്ലാം നേരിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കേണ്ടതില്ലെന്നും മന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: ദുരന്ത പ്രദേശങ്ങളില്‍ അനാവശ്യ സന്ദര്‍ശനം നടത്തുന്ന ഡിസാസ്റ്റര്‍ ടൂറിസത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.ഇത്തരം സന്ദര്‍ശനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ഭക്ഷണവും വസ്ത്രവുമെല്ലാം നേരിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.ദുരന്തമുണ്ടായ സ്ഥലം കാണാന്‍ പലരും വരുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

ദുരന്തം നടന്ന സ്ഥലം കണ്ട ശേഷം മടങ്ങുകയാണ് പലരും. ഒഴിഞ്ഞ് പോയ വീടുകളിലെത്തി പലരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നു. ക്യാമ്പുകളിലും പലരുമെത്തുന്നുണ്ടെന്നും ഇത് അനുവദിക്കാനാകില്ലെന്നും മന്ത്രി അറിയിച്ചു.

Recent Posts