Cricket

വിജയം കൈവിട്ട് ഇന്ത്യ; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനം ടൈ

വാലറ്റത്തോടൊപ്പം പൊരുതി നിന്ന് ശിവം ദുബേയാണ് വിജയത്തിന് തൊട്ടരികെ എത്തിച്ചത്

Published by

കൊളൊംബോ : ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം ടൈയില്‍ കലാശിച്ചു. ഇന്ത്യ വിജയത്തിന് ഒരു റണ്‍സ് അകലെ എത്തിയെങ്കിലും ചരിത് അസലങ്ക എറിഞ്ഞ 48ാം ഓവറില്‍ ശിവം ദുബേയെയും അര്‍ഷ്ദീപ് സിംഗും വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഇതോടെ മത്സരം ടൈ ആയി .

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് നേടി. ഇന്ത്യ 47.5 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്തായി. 58 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ 33 റണ്‍സും കെഎല്‍ രാഹുല്‍ 31 റണ്‍സും നേടി. വിരാട് കോഹ്‌ലി(24), ശ്രേയസ് അയ്യര്‍ (23) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

197/7 എന്ന നിലയിലായിരുന്ന ഇന്ത്യയെ വാലറ്റത്തോടൊപ്പം പൊരുതി നിന്ന് ശിവം ദുബേയാണ് വിജയത്തിന് തൊട്ടരികെ എത്തിച്ചത്. ദുബെ 25 റണ്‍സെടുത്തു. ശ്രീലങ്കയ്‌ക്കായി വനിന്‍ഡു ഹസരംഗയും ചരിത് അസലങ്കയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ദുനിത് വെല്ലാലാഗേ 2 വിക്കറ്റെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by