പാരീസ്: ഭാരതം ഏറെ മെഡല്‍ സ്വപ്നം കണ്ട വനിതാ ബോക്സര്‍ നിഖാത് സരിന്‍ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. 50 കിലോഗ്രാം വിഭാഗത്തില്‍ ലോക ചാംപ്യനായ ചൈനയുടെ വുയുവിനോട് 0-5 എന്ന സ്‌കോറിനാണ് ഭാരത താരം തോറ്റത്. നേരത്തെ അമിത് പംഗല്‍, പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ എന്നിവരും പുറത്തായിരുന്നു.
ഇനി രണ്ട് പേരാണ് ബോക്സിങ്ങില്‍ ഭാരതത്തിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നത്. പുരുഷന്മാരുടെ 71 കി.ഗ്രാം വിഭാഗത്തില്‍ നിഷാന്ത് ദേവും വനിതകളുടെ 75 കി.ഗ്രാം വിഭാഗത്തില്‍ ലവ്ലിന ബോര്‍ഗോഹെയ്നും. രണ്ട് പേരും ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. നാളെ നടക്കുന്ന ക്വാര്‍ട്ടറില്‍ നിഷാന്ത് ദേവ് മെക്സിക്കോയുടെ മാര്‍കോ വെര്‍ഡെ അല്‍വാരസിനെയും നാലിന് ലവ്ലിന ചൈനയുടെ ലി ക്വിയാനെയും നേരിടും.
ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ ഭാരതത്തിന്റെ അവസാന പ്രതീക്ഷയായിരുന്ന ശ്രീജ അകുലയും പ്രീക്വാര്‍ട്ടറില്‍ തോറ്റു പുറത്തായി. ചൈനയുടെ സണ്‍ യിങ്ഷായാണ് ഭാരത താരത്തെ തോല്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: