Sports

ചൈനയും ജപ്പാനും ഒപ്പത്തിനൊപ്പം

Published by

പാരീസ്: ഒളിംപിക്‌സ് മെഡല്‍ വേട്ടയില്‍ സ്വര്‍ണനേട്ടത്തില്‍ ചൈനയും ജപ്പാനും ഒപ്പത്തിനൊപ്പം. ഇതുവരെ തീരുമാനിക്കപ്പെട്ട 48 സ്വര്‍ണത്തില്‍ ചൈനയും ജപ്പാനും ആറ് സ്വര്‍ണം വീതം നേടിയിട്ടുണ്ട്. ചൈനക്ക് ആറ് വെള്ളിയും രണ്ട് വെങ്കലവും മടക്കം ആകെ 14 മെഡലുകളാണുള്ളത്. ജപ്പാന്റെ ശേഖരത്തില്‍ രണ്ട് വെള്ളിയും നാല് വെങ്കലവുമടങ്ങുന്നു. അഞ്ച് സ്വര്‍ണം നേടി ആതിഥേയരായ ഫ്രാന്‍സ്, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ രാജ്യങ്ങളാണ് മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.

ഫ്രാന്‍സിന് അഞ്ച് സ്വര്‍ണത്തിന് പുറമെ എട്ട് വെള്ളിയും മൂന്ന് വെങ്കലവുമടക്കം ആകെ 16 മെഡലുകളാണുള്ളത്. ഓസ്ട്രേലിയക്ക് അഞ്ച് സ്വര്‍ണത്തിന് പുറമെ നാല് വെള്ളിയും ദക്ഷിണ കൊറിയയ്‌ക്ക് അഞ്ച് സ്വര്‍ണത്തിന് പുറമെ മൂന്ന് വെള്ളിയും രണ്ട് വെങ്കലവും സ്വന്തമായി. അമേരികയ്‌ക്ക് മൂന്ന് സ്വര്‍ണവും എട്ട് വെള്ളിയും ഒന്‍പത് വെങ്കലവും സ്വന്തമായപ്പോള്‍ ബ്രിട്ടന് മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവും ഇതുവരെ സ്വന്തമായി. ഇറ്റലി, കാനഡ, ഹോങ്കോങ്, ജര്‍മനി രാജ്യങ്ങള്‍ക്ക് രണ്ട് സ്വര്‍ണം വീതമുണ്ട്. കസാക്ക്സ്ഥാന്‍, ദക്ഷിണാഫ്രിക്ക, ബെല്‍ജിയം, അസര്‍ബെയ്ജാന്‍, റുമാനിയ, സെര്‍ബിയ, ഉസ്ബക്കിസ്ഥാന്‍ രാജ്യങ്ങളും സ്വര്‍ണ പട്ടികയില്‍ ഇടംപിടിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by