Categories: Kerala

ഗോവ-കോഴിക്കോട് വന്ദേഭാരത് അടുത്ത മാസത്തോടെ: പി.ടി. ഉഷ

Published by

ന്യൂദല്‍ഹി: ഗോവയെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് പ്രത്യേക വന്ദേ ഭാരത് സര്‍വീസ് കേന്ദ്രത്തിന്റെ സജീവ പരിഗണനയിലെന്ന് ഡോ. പി.ടി. ഉഷ എംപി.

ഗോവ – മംഗലാപുരം വന്ദേഭാരത് കോഴിക്കോട് വരെ നീട്ടുന്ന കാര്യത്തില്‍ റെയില്‍വേ അനുകൂല തീരുമാനത്തിലാണ്. അടുത്ത മാസത്തോടെ സര്‍വീസ് യാഥാര്‍ത്ഥ്യമാകും. വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യത്തോട് തികച്ചും അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി കൂടിക്കാഴ്ചയില്‍ എംപിയെ അറിയിച്ചു.

ഗോവയ്‌ക്കും കര്‍ണാടകയ്‌ക്കുമിടയിലെ റെയില്‍വേ കണക്ടിവിറ്റി ശക്തമാക്കാന്‍ മഡ്ഗാവില്‍ നിന്ന് മംഗലാപുരത്തേക്ക് ആരംഭിച്ച വന്ദേ ഭാരത് സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് വഴിയൊരുക്കിയിട്ടുണ്ട്. ഈ ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യവുമായി ഗോവന്‍ മലയാളി സമൂഹം പി.ടി. ഉഷ എംപിയെ സമീപിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി എംപി കൂടിക്കാഴ്ച നടത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by