Kerala

ഭരണപക്ഷ അധ്യാപക സംഘടന സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നു, ഒപ്പം പ്രതിപക്ഷവും

Published by

കോട്ടയം: ഭരണപക്ഷ അധ്യാപക സംഘടനയായ കെഎസ്ടിഎ സര്‍ക്കാരിനെതിരെ വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയം നടത്തുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ഇന്ന് പ്രവൃത്തി ദിനമാക്കിയതിനെതിരെയാണ് സംഘടന പ്രക്ഷോഭത്തിന് ഇറങ്ങിയത്. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ചേര്‍ന്നുള്ള സംയുക്ത അധ്യാപക സമിതിയും ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയുവും പ്രത്യേകം പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
അക്കാദമിക് കലണ്ടര്‍ ശാസ്ത്രീയമായി പരിഷ്‌കരിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ശമ്പള പരിഷ്‌കരണ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഭരണപക്്ഷ കെഎസ്ടിഎ സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടെ മാര്‍ച്ച് നടത്തുന്നത്. സിഐടിയു സംസ്ഥാന പ്രസിഡണ്ട് ടി പി രാമകൃഷ്ണനാണ് ഉദ്ഘാടകന്‍.
സ്‌കൂള്‍ പ്രവൃത്തി ദിനമായി ഇന്ന് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ അധ്യാപക സംഘടനകളും സമരത്തിന് ഇറങ്ങുന്നതിനാല്‍ ക്ലാസ് എടുക്കാന്‍ അധ്യാപകര്‍ കുറവാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by