ഷിരൂര്‍:അര്‍ജുന്‍ ഓടിച്ച ലോറിയില്‍ ഉണ്ടായിരുന്ന തടി കണ്ടെത്തിയതായി ലോറി ഉടമ മനാഫ് വെളിപ്പെടുത്തി.അപകട സ്ഥലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് ലോറിയിലുണ്ടായിരുന്ന നാല് കഷ്ണം തടി കണ്ടെത്തിയത്.
അതിനിടെ ഐ ബോഡ് ഡ്രോണ്‍ പരിശോധന തുടങ്ങി. പുഴയിലുളളത് അര്‍ജുന്റെ ട്രക്ക് തന്നെയെന്നാണ് അധികൃതരുടെ നിഗമനം.ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താന്‍ ശ്രമം നടക്കുകയാണ്. ട്രക്കിന്റെ സ്ഥാനം സംബന്ധിച്ച് നിര്‍ണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.
രക്ഷാ ദൗത്യത്തിനായി തീരസംരക്ഷണ സേനയുടെ ഹെലികോപ്പ്റ്റര്‍ ഷിരൂരില്‍ എത്തി. ക്യാമറയില്‍ വെള്ളത്തിനടിയിലെ ദൃശ്യങ്ങള്‍ കാണാനാകുന്നില്ലെന്നും ബോട്ടിന്റെ എഞ്ചിന്‍ ഓഫ് ചെയ്താല്‍ ഉടന്‍ ഒഴുകിപ്പോകുന്ന സാഹചര്യമെന്നും ഡിഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള.ഡിങ്കി ബോട്ടില്‍ നിന്നും മുങ്ങല്‍ വിദഗ്‌ദ്ധര്‍ക്ക് നദിയില്‍ ആഴത്തിലിറങ്ങി പരിശോധനയ്‌ക്കുളള സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗംഗാവാലി പുഴയില്‍ ശക്തമായ കുത്തൊഴുക്കാണുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: