ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുന് വേണ്ടിയുളള തെരച്ചിലിന്റെ എട്ടാം ദിവസം നിര്‍ണായക സൂചന. ഗംഗാവലി പുഴയില്‍ റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ സ്ഥലത്ത് നിന്ന് തന്നെ സോണാര്‍ സിഗ്‌നലും കിട്ടി.
നാവികസേനയുടെ തെരച്ചിലില്‍ ആണ് സോണാര്‍ സിഗ്‌നല്‍ കിട്ടിയത്. അടിയൊഴുക്ക് ശക്തമായതിനാലാണ് ഇന്ന് ഇവിടെ ഇറങ്ങാന്‍ കഴിയാതിരുന്നത്.
രണ്ട് സിഗ്‌നലുകളും ഒരു വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാല്‍ അവിടെ ആകും ബുധനാഴ്ച തെരച്ചില്‍ പ്രധാനമായും നടത്തുക. ഈ സിഗ്‌നലില്‍ രണ്ട് സാദ്ധ്യതകളുളളതെന്ന് സൈന്യം ചൂണ്ടിക്കാട്ടുന്നു.ഒരു മെറ്റല്‍ ടവര്‍ മറിഞ്ഞു പുഴയില്‍ വീണതായി റിപ്പോര്‍ട്ടുളളതിനാല്‍ ചിലപ്പോള്‍ അതാകാം. അല്ലെങ്കില്‍ അര്‍ജുന്റെ ലോറി ആകാനും സാധ്യതയുണ്ട്.
ഐബോഡ് എന്ന ഉപകരണം പ്രയോജനപ്പെടുത്തി ബുധനാഴ്ച ഈ പ്രദേശം കേന്ദ്രീകരിച്ച് പരിശോധന നടത്താനാണ് നാവികസേനയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: