Thrissur

ലഹരി സംഘങ്ങളെന്ന് സംശയം; ആയിരത്തോളം ഒഴിഞ്ഞ ഇഞ്ചക്ഷന്‍ കുപ്പികള്‍ വഴിയരികില്‍, കണ്ടെത്തിയത് ഷെഡ്യൂള്‍ എച്ച് വിഭാഗത്തില്‍പ്പെട്ടവ

Published by

പുതുക്കാട്: ആമ്പല്ലൂര്‍ കല്ലൂര്‍ പാടം വഴിയില്‍ വന്‍ തോതില്‍ ഒഴിഞ്ഞ ഇഞ്ചക്ഷന്‍ കുപ്പികള്‍ ഉപക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉപയോഗിച്ച ആയിരത്തോളം കുപ്പികളാണ് വഴിയരികില്‍ കണ്ടത്. ഷെഡ്യൂള്‍ എച്ച് വിഭാഗത്തില്‍പ്പെട്ട ഇഞ്ചക്ഷന്‍ ലഹരി സംഘങ്ങള്‍ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചതാകാമെന്ന് സംശയിക്കുന്നു.

ഉപേക്ഷിച്ച നിലയില്‍ കണ്ട മരുന്ന് വേദന സംഹാരിയായി ഉപയോഗിക്കുന്നതും ഡോക്ടറുടെ നിര്‍ദേശം കൂടാതെ ഉപയോഗിക്കാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ ചെറിയതോതില്‍ മയക്കം സംഭവിക്കാവുന്ന ഇഞ്ചക്ഷന്‍ ലഹരിയായി ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. നാട്ടുകാര്‍ അളഗപ്പനഗര്‍ പഞ്ചായത്തിലും ആരോഗ്യ വിഭാഗത്തിലും വിവരമറിയിച്ചു.

സാധാരണ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്ന ആശുപത്രികളില്‍ ഉപയോഗ ശേഷം സംസ്‌കരിക്കുന്നതിനുള്ള സംവിധാനവുമുണ്ടാകും. അതുകൊണ്ടു തന്നെ ഇത്രേയേറെ ഉപയോഗിച്ച ഇഞ്ചക്ഷന്‍ കുപ്പികള്‍ ഉപേക്ഷിക്കപ്പെട്ടത് ദുരൂഹമാണ്. കുപ്പികള്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പരിശോധിക്കണമെന്നും മരുന്ന് വില്‍പന നടത്തിയവരേയും വാങ്ങിയവരേയും കണ്ടെത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts