കോട്ടയം: മീനച്ചില്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും ഒന്നരക്കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി റവന്യൂ വകുപ്പിന്‌റെ പ്രാഥമിക വിലയിരുത്തല്‍. മിനച്ചിലാറില്‍ നിന്നു വെള്ളം കായലിലേക്ക് ഒഴുകി നീങ്ങാന്‍ വൈകുന്നതിനാല്‍ കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖല വെള്ളപ്പൊക്ക ഭീതിയിലാണ്.
മീനച്ചില്‍ താലൂക്കില്‍ ഭരണങ്ങാനം, കടനാട്, മരങ്ങാട്ടുപിള്ളി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. രാമപുരം വില്ലേജില്‍ 42 വീടുകളാണ് തകര്‍ന്നത്. വെള്ളിലാപ്പള്ളിയില്‍ ഒരുവീട് പൂര്‍ണമായും 59 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ളാലം വില്ലേജില്‍ 15വീടുകളും പൂവരണി വില്ലേജില്‍ 5 വീടുകളും തകര്‍ന്നുവെന്നാണ് വിലയിരുത്തല്‍. 165 സ്ഥലങ്ങളില്‍ എല്‍ടി പോസ്റ്റുകളും 5 സ്ഥലങ്ങളില്‍ എച്ച് ടി.പോസ്റ്റുകളും ഒടിഞ്ഞു വീണതായി കെഎസ്ഇബി പാലാ ഡിവിഷന്‍ അറിയിച്ചു. 588 സ്ഥലങ്ങളില്‍ മരം വീണ് വൈദ്യുതി ലൈന്‍ പൊട്ടിവീണു.ട്രാന്‍സ്‌ഫോര്‍മര്‍ തകരാറുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക