കോട്ടയം: ഭൂദാനം-ശ്രേഷ്ഠ ദാനം പദ്ധതി പ്രകാരം കൂടുതല്‍ ഭൂമി, കൂടുതല്‍ പേര്‍ക്കു സേവാഭാരതി വിതരണം ചെയ്യും. 20നു കോട്ടയത്തു നടക്കുന്ന ഭൂദാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ദേശീയ സേവാഭാരതി എട്ടു ജില്ലകളിലായി നാലേക്കര്‍ ഭൂമി 83 നിര്‍ധന കുടുംബങ്ങള്‍ക്കു നല്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കു ഭൂമിയും ഭവനവും യാഥാര്‍ത്ഥ്യമാക്കുന്ന പദ്ധതിയാണ് ഭൂദാനം. ഉദാരമതികളുടെ സഹകരണത്തോടെ ദേശീയ സേവാഭാരതി വര്‍ഷങ്ങളായി നടത്തുന്ന പദ്ധതി വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് വിപുലമാക്കാനാണ് തീരുമാനം.
സേവാഭാരതിയുടെ തല ചായ്‌ക്കാനൊരിടം പദ്ധതിയിലൂടെ 826 കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്‌നം പൂര്‍ത്തിയാക്കി. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ ദേശീയ സേവാഭാരതിയുടെ മേല്‍നോട്ടത്തില്‍ തല ചായ്‌ക്കാനൊരിടം പദ്ധതിയിലൂടെ 1000 വീടുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമായി പതിനാല് ജില്ലകളിലായി 100 വീടുകള്‍ നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും ഭാരവാഹികള്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി, അഡ്വ. രശ്മി കെ. മൂര്‍ത്തി, ജി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: