കേന്ദ്രസര്‍ക്കാര്‍ 2019 ഫെബ്രുവരിയില്‍ ആരംഭിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതി, രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്കു നേരിട്ട് വരുമാനം ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ്. കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിലും ഗ്രാമീണ സമൂഹങ്ങള്‍ക്കു സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നു. നേരിട്ട് പണം കൈമാറുന്നതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും അതുവഴി അവരുടെ ഗ്രാമീണ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്താനുമാണ് ഈ സംരംഭം ശ്രമിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ തുടക്കം കുറിച്ച പിഎം-കിസാന്‍ പദ്ധതി ഭൂവുടമകളായ കര്‍ഷകരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ലക്ഷ്യമിടുന്നു. മൂന്നു തുല്യ ഗഡുക്കളായി 6000 രൂപ വാര്‍ഷിക ആനുകൂല്യം വിതരണം ചെയ്യുന്ന ഈ പദ്ധതി കര്‍ഷകരുടെ കാര്‍ഷിക ചെലവുകള്‍ നിറവേറ്റുന്നതിനും പണമിടപാടുകാരെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിനും ഒരു പരിധിവരെ സഹായിക്കുന്നു. വിളകളില്‍ നിന്നുള്ള ആദായം, കാര്‍ഷിക ഉത്പാദനക്ഷമത, സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഉപകരണങ്ങള്‍, വിത്തുകള്‍, വളങ്ങള്‍, കീടനാശിനികള്‍, മറ്റു കാര്‍ഷിക ചേരുവകള്‍ എന്നിവയില്‍ നിക്ഷേപിക്കാന്‍ കര്‍ഷകരെ പ്രാപ്തരാക്കുന്നു.
തുടക്കം മുതല്‍ പിഎം-കിസാന്‍ പദ്ധതിയിലൂടെ 11 കോടിയിലധികം കര്‍ഷകര്‍ക്ക് 3.02 ലക്ഷം കോടി രൂപയിലധികം വിതരണം ചെയ്തിട്ടുണ്ട്. പദ്ധതിക്കു കീഴിലുള്ള 16 ഗഡുക്കളിലൂടെ കാര്‍ഷിക മേഖലയിലെ സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്താനും സാധിച്ചു. അടുത്തിടെ നല്കിയ 17-ാം ഗഡുവായ 20,000 കോടിരൂപ ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തും. മൊത്തത്തിലുള്ള വിനിയോഗം 3.24 ലക്ഷം കോടിയിലധികം രൂപയാക്കി ഉയര്‍ത്തി. ഗ്രാമീണ സമ്പദ്വ്യവസ്ഥയില് ഈ പദ്ധതിയുടെ സാമ്പത്തിക സ്വാധീനവും വ്യാപ്തിയും വളരെ വലുതാണ്. അന്താരാഷ്ട്ര ഭക്ഷ്യ നയ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് (ഐഎഫ്പിആര്‍ഐ) നടത്തിയ പഠനത്തില്‍, ഉത്തര്‍പ്രദേശിലെ പിഎം-കിസാന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു പൈസപോലും നഷ്ടപ്പെടാതെ മുഴുവന്‍ തുകയും ലഭിച്ചതായി കണ്ടെത്തി. ഇതു കാര്‍ഷികമേഖലയില്‍ നിക്ഷേപിക്കാനുള്ള അവരുടെ കഴിവു ഗണ്യമായി മെച്ചപ്പെടുത്തി. ഗ്രാമീണ സമ്പദ്വ്യവസ്ഥയിലേക്കുള്ള 3.24 ലക്ഷം കോടി രൂപയുടെ നിക്ഷേപം കര്‍ഷകരുടെ സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കുക മാത്രമല്ല, പ്രാദേശിക വിപണികളെയും സേവനങ്ങളെയും ഉത്തേജിപ്പിക്കുകയും ചെയ്തു. കാര്യക്ഷമതയ്ക്കായി വിവര-വിനിമയ സാങ്കേതികവിദ്യ ഫലപ്രദമായി സംയോജിപ്പിക്കുന്നതിലൂടെ പിഎം-കിസാന്‍ വേറിട്ടുനില്ക്കുന്നു. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടുള്ള ധനവിതരണം തടസ്സരഹിതവും സുതാര്യവും സമയബന്ധിതവുമാണെന്ന് ഉറപ്പാക്കാന്‍, പദ്ധതിയില്‍ നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റ (ഡിബിടി) സംവിധാനം ഉപയോഗിക്കുന്നു. ആധാര്‍, പൊതു ധനകാര്യ നിര്‍വഹണ സംവിധാനം (പിഎഫ്എംഎസ്), നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) എന്നിവയുമായി സംയോജിപ്പിച്ചുള്ള ഈ രീതി, തട്ടിപ്പിന്റെ സാധ്യത കുറയ്ക്കുകയും ആനുകൂല്യങ്ങള്‍ ലക്ഷ്യമിട്ടവരില്‍ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഈ പദ്ധതിക്കു മാത്രമായി ആരംഭിച്ച പിഎം-കിസാന്‍ പോര്‍ട്ടല്‍, ഗുണഭോക്താക്കളെ തീര്ച്ചപ്പെടുത്തുന്നതിനായി വിവിധ ഡാറ്റാ പോയിന്റുകള്‍ സംയോജിപ്പിക്കുകയും, അര്‍ഹരായ കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. കൂടാതെ, ആധാര്വഴിയുള്ള ആധികാരികത നിര്‍ബന്ധമാക്കി. ഇതു സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുന്നു. ഗുണഭോക്താക്കളെ സഹായിക്കുന്നതിന്, പിഎം-കിസാന്‍ പദ്ധതിയില്‍ നിരവധി നൂതന സംരംഭങ്ങള്‍ ഉള്‍പ്പെടുന്നു. പ്രത്യേക വെബ് പോര്‍ട്ടല്‍, മൊബൈല്‍ ആപ്ലിക്കേഷന്‍, എസ്എംഎസ് അറിയിപ്പുകള് എന്നിവ കര്‍ഷകരെ തല്‍സ്ഥിതി നിരീക്ഷിക്കാനും ഇ-കെവൈസി പൂര്‍ത്തിയാക്കാനും പരാതികള്‍ പരിഹരിക്കാനും സഹായിക്കുന്നു. കിസാന്‍ ഇ-മിത്ര എന്ന നിര്‍മിതബുദ്ധി അധിഷ്ഠിത ചാറ്റ്ബോട്ട് അവതരിപ്പിച്ചതു കര്‍ഷകര്‍ക്കുള്ള പിന്തുണയില്‍ വിപ്ലവം സൃഷ്ടിച്ചു. 11 ഭാഷകളില്‍ തത്സമയസഹായം ലഭ്യമാണ്. അഞ്ചുലക്ഷത്തിലധികം പൊതുസേവന കേന്ദ്രങ്ങളുടെയും (സിഎസ്സി) ഇന്ത്യന്‍ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെയും (ഐപിപിബി) സഹകരണത്തോടെ പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കര്‍ഷകരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നു.
പിഎം-കിസാന്‍ അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോള്‍, അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും ആനുകൂല്യങ്ങള്‍ ഉറപ്പാക്കും. സാമ്പത്തിക പിന്തുണ, സാങ്കേതിക സംയോജനം,
തുടര്‍ച്ചയായ നവീകരണം എന്നിവ സമന്വയിപ്പിച്ച്, സ്വയംപര്യാപ്തവും സമൃദ്ധവുമായ കാര്‍ഷിക സമൂഹത്തിനു പ്രോത്സാഹനമേകാന്‍, ഇന്ത്യയുടെ കാര്‍ഷിക ഗ്രാമവികസന തന്ത്രത്തിന്റെ പ്രധാന അടിത്തറയായി തുടരാന്‍ ഒരുങ്ങുകയാണു പിഎം കിസാന്‍. നിര്‍മിത ബുദ്ധി ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യ (ഡിപിഐ) സംരംഭങ്ങളുമായി പിഎം-കിസാനെ ബന്ധിപ്പിക്കുന്നതു പദ്ധതിയുടെ വിതരണത്തിനു കൂടുതല്‍ കരുത്തേകും.
(ഹൈദരാബാദില്‍ സ്ഥിതിചെയ്യുന്ന ഉഷ്ണമേഖലാപ്രദേശങ്ങള്ക്കായുള്ള അന്താരാഷ്ട്ര വിളഗവേഷണ സ്ഥാപനത്തിന്റെ (ICRISAT) അതിജീവനശേഷിയുള്ള കൃഷി-ഭക്ഷ്യ സ
മ്പ്രദായങ്ങളെക്കുറിച്ചുള്ള ആഗോള ഗവേഷണ പരിപാടിയുടെ ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: