Kerala

കുറഞ്ഞ ചെലവില്‍ സ്വദേശത്തേയ്‌ക്കും വിദേശത്തേയ്‌ക്കും ഉല്ലാസയാത്ര; ടൂറിസ്റ്റ് ട്രെയിന്‍ യാത്രപാക്കേജുകള്‍ പ്രഖ്യാപിച്ച് ഐആര്‍സിടിസി

Published by

തിരുവനന്തപുരം: ജൂലൈ, ആഗസ്റ്റ്, സെപ്തംബര്‍ മാസത്തിലെ ടൂറിസ്റ്റ് ട്രെയിന്‍ യാത്രപാക്കേജുകള്‍ പ്രഖ്യാപിച്ച് ഐആര്‍സിടിസി. യാത്ര നിരക്കില്‍ 33 ശതമാനം ഇളവോട് കൂടിയാണ് ഈ പാക്കേജ് പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ ആഭ്യന്തര, വിദേശ ടൂറുകള്‍ക്ക് അത്യാകര്‍ഷമായ ഓഫറുകളാണ് നല്‍കുന്നത്.

ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ത്ഥാടന-ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ഭാരത് ഗൗരവ് പ്രത്യേക ടൂറിസ്റ്റ് ട്രെയിനിന്റെ സർവീസ്. ട്രെയിൻ 26ന് തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും. 11 ദിവസം നീണ്ടു നില്‍ക്കുന്ന ഈ യാത്രയില്‍ ഉത്തരാഖണ്ഡിലെ ഭീംതാള്‍, നൈനിറ്റാള്‍, അല്‍മോറ, കോസാനി എന്നിവിടങ്ങില്‍ സന്ദര്‍ശനം നടത്താം. എസി, നോണ്‍ എസി തെരഞ്ഞെടുക്കാം. ഹോട്ടല്‍, താമസം, ഭക്ഷണം, ടൂര്‍ എസ്‌കോര്‍ട്ട്, സുരക്ഷാ ജീവനക്കാര്‍ എന്നിവരുടെ സേവനം ഉണ്ടായിരിക്കും.

ടിക്കറ്റ് നിരക്ക് 28020 രൂപ മുതല്‍. യാത്ര മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക്, കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശ്ശൂര്‍, ഷോര്‍ണൂര്‍ ജംഗ്ഷന്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും ട്രെയിനില്‍ കയറാവുന്നതാണ്.

തിരുവനന്തപുരത്ത് നിന്ന് 23ന് അമൃത്സര്‍, ചണ്ഡീഗഡ്, ദല്‍ഹി, ആഗ്ര, മഥുര (7 ദിവസം), 14ന് കാശ്മീര്‍ ശ്രീനഗര്‍, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോന്‍മാര്‍ഗ് (6 ദിവസം)
24ന് ചാര്‍ധാം കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി (13 ദിവസം).

കൊച്ചിയില്‍ നിന്ന് 30ന് ലേ- ലഡാക്ക് ലേ, സുബ്ര, ടൂര്‍ടുക്, പാന്‍ഗോംഗ് (7 ദിവസം), 23ന് ഗോള്‍ഡന്‍ ട്രയാംഗിള്‍- ദല്‍ഹി, ആഗ്ര, ജയ്പൂര്‍ (6 ദിവസം),
28ന് ബോധ് ഗയ, വാരാണസി, പ്രയാഗ്‌രാജ്, അയോദ്ധ്യ (6 ദിവസം), സെപ്തംബര്‍ 14 ന് കാശ്മീര്‍ ശ്രീനഗര്‍, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോന്‍മാര്‍ഗ് (6 ദിവസം), 24ന് ചാര്‍ധാം കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി (13 ദിവസം), 25ന് ആന്‍ഡമാന്‍ പോര്‍ട്ട് ബ്ലെയര്‍, ഹാവ് ലോക്ക്, നീല്‍ (6 ദിവസം)

കോഴിക്കോട് നിന്ന് ആഗസ്റ്റ് 9ന് വാരാണസി, പ്രയാഗ്‌രാജ്, അയോദ്ധ്യ (5 ദിവസം). ഗോള്‍ഡന്‍ ട്രയാംഗിള്‍ ഡല്‍ഹി, ആഗ്ര, ജയ്പൂര്‍ (7 ദിവസം), ആഗസ്റ്റ് 13ന് ലേലഡാക്ക് ലേ, നുബ്ര, ടൂര്‍ടുക്, പാന്‍ഗോംഗ് (8 ദിവസം), ആഗസ്റ്റ് 19ന് കാശ്മീര്‍ ശ്രീനഗര്‍, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോന്‍മാര്‍ഗ് (6 ദിവസം)

കൊച്ചിയില്‍ നിന്നും അന്താരാഷ്‌ട്ര വിമാനയാത്രാ പാക്കേജുകള്‍

സെപ്തംബര്‍ 16ന് ശ്രീലങ്ക (7 ദിവസം)
ആഗസ്റ്റ് 23ന് തായ്‌ലാന്‍ഡ് ബാങ്കോക്ക്, പട്ടായ (5 ദിവസം)

കൂടുതല്‍ വിവരങ്ങള്‍ക്ക്
www.irctctourism.com
തിരുവനന്തപുരം 8287932095
എറണാകുളം 8287932082 / 117
കോയമ്പത്തൂര്‍ 9003140655
കോഴിക്കോട് 8287932098

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by