Kerala

അട്ടപ്പാടിയില്‍ നവജാതശിശു മരിച്ചു, മരിച്ചത് ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞ്

ഇന്നലെ രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു പ്രസവം നടന്നത്

Published by

പാലക്കാട് : അട്ടപ്പാടിയില്‍ നവജാതശിശു മരിച്ചു .ഒരു ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ഷോളയൂര്‍ വെള്ളക്കുളം സ്വദേശികളായ ദീപ- മണികണ്ഠന്‍ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

ഇന്നലെ രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു പ്രസവം നടന്നത്. കുറച്ച് കഴിഞ്ഞ് മരിച്ചു.അട്ടപ്പാടിയില്‍ നിരവധി മരണം ഈ വര്‍ഷവും നടന്നിട്ടുണ്ട്.

ഈ മാസം നാലാം തിയതിയാണ് ദീപയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയിലൂടെയാണ് ഇന്നലെ കുഞ്ഞിനെ പുറത്തെടുത്തത്. ദീപ അരിവാള്‍ രോഗ ബാധിതയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by