Kerala

ബലിതര്‍പ്പണം ഓഗസ്റ്റ് മൂന്നിന്, വ്യക്തത വരുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Published by

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ കര്‍ക്കടകവാവ് ബലിതര്‍പ്പണം ഓഗസ്റ്റ് മൂന്നിന് നടക്കുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും ദിവസം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിദ്ധീകരിച്ച കലണ്ടറില്‍ കര്‍ക്കടക വാവ് ഓഗസ്റ്റ് മൂന്നിനും കറുത്തവാവ് ഓഗസ്റ്റ് നാലിനും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുമൂലം ബലിതര്‍പ്പണം നടത്തേണ്ടത് എന്നാണെന്ന് ഭക്തജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടായതായി ആക്‌ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് മൂന്നിനു തന്നെ ആചരിക്കുമെന്ന് അറിയിക്കുന്നതെന്ന് പ്രസിഡന്‌റ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by