Samskriti

പരശു രാമൻ പ്രതിഷ്ഠ നടത്തിയത് കൊല്ലൂർ മൂകാംബിക ക്ഷേത്രമുൾപ്പെടെ 108 ദേവീക്ഷേത്രങ്ങൾ

Published by

തിരുവനന്തപുരം: കേരളോല്പത്തിയെ കുറിച്ചുള്ള ഐതിഹ്യത്തില്‍, വിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണര്‍ക്ക് ദാനം ചെയ്യാനായി തന്റെ ആയുധമായ പരശു(മഴു) കൊണ്ട് സമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത പ്രദേശമാണ് കേരളക്കരയെന്നു പറയപ്പെടുന്നു. കേരളം പരശുരാമന്‍ ബ്രാഹ്മണന്മാര്‍ക്ക് ദാനമായി നല്‍കി. കേരളത്തില്‍ 64 ഗ്രാമങ്ങള്‍ നിര്‍മ്മിച്ചു.

ഇവയില്‍ 32 എണ്ണം പെരുംപുഴക്കും ഗോകര്‍ണ്ണത്തിനും ഇടയിലായിരുന്നു. ഇവിടത്തെ സംസാരഭാഷ തുളു ആയിരുന്നു. ബാക്കി 32 എണ്ണം പെരുംപുഴക്കും കന്യാകുമാരിക്കും ഇടയില്‍ മലയാളം സംസാരിക്കുന്ന ഭാഗത്തായിരുന്നു.

നൂറ്റിയെട്ട് തിരുപ്പതികള്‍, നൂറ്റിയെട്ട് ശിവാലയങ്ങള്‍ പോലെ നൂറ്റിയെട്ട് ദുര്‍ഗ്ഗാക്ഷേത്രങ്ങളും പ്രസിദ്ധമാണ്. ഈ നൂറ്റിയെട്ട് ദുര്‍ഗ്ഗാക്ഷേത്രങ്ങളിലും പ്രതിഷ്ഠ നടത്തിയത് പരശുരാമനെന്നാണ് വിശ്വാസം. അത്തരത്തിൽ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ ആണ് ഇവ,

  • ആറ്റൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം മുള്ളൂര്‍ക്കര, തൃശൂര്‍
  • അയിരൂര്‍ പിഷാരിക്കല്‍ ദുര്‍ഗ്ഗാക്ഷേത്രം
  • അയ്‌ക്കുന്ന്ദുര്‍ഗ്ഗ ക്ഷേത്രം വെങ്ങിണിശേരി തൃശൂര്‍
  • അയ്യന്തോള്‍ കാര്‍ത്ത്യായനി ക്ഷേത്രം, തൃശൂര്‍
  • അന്തിക്കാട് കാര്‍ത്ത്യായനി ക്ഷേത്രം തൃശൂര്‍
  • ആവണംകോട് സരസ്വതി ക്ഷേത്രം ആലുവ
  • ആഴകം ദേവീ ക്ഷേത്രം അങ്കമാലി
  • അഴിയൂര്‍ ദേവീ ക്ഷേത്രം
  • ഭക്തിശാല ക്ഷേത്രം
  • ചാത്തനൂര്‍ ക്ഷേത്രം
  • ചെമ്പുക്കാവ് കാര്‍ത്ത്യായനി ക്ഷേത്രം തൃശൂര്‍
  • ചെങ്ങളത്തുകാവ് ദേവീ ക്ഷേത്രം കോട്ടയം
  • ചെങ്ങണംകുന്ന്_ഭഗവതിക്ഷേത്രം പട്ടാമ്പി
  • ചെങ്ങന്നൂര്‍ ദേവീ ക്ഷേത്രം
  • ചേരാനല്ലൂര്‍ ഭഗവതി ക്ഷേത്രം എറണാകുളം
  • ചേര്‍പ്പ് ഭഗവതി ക്ഷേത്രം തൃശൂര്‍
  • ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രം എറണാകുളം
  • ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം കണ്ണൂര്‍
  • ചിറ്റനട കാര്‍ത്ത്യായനി ക്ഷേത്രം തൃശൂര്‍
  • ചോറ്റാനിക്കര രാജരാജേശ്വരി ക്ഷേത്രം എറണാകുളം
  • ചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രം തൃശൂര്‍
  • എടക്കുന്നി ദുര്‍ഗ്ഗ ക്ഷേത്രം തൃശൂര്‍
  • ഇടപ്പള്ളി ഭഗവതി ക്ഷേത്രം എറണാകുളം
  • എടനാട് ദുര്‍ഗ്ഗ ക്ഷേത്രം
  • എടയന്നൂര്‍ ക്ഷേത്രം
  • എളംപറ
  • ഇങ്ങയൂര്‍
  • ഇരിങ്ങോള്‍കാവ് ദേവീ ക്ഷേത്രം പെരുമ്പാവൂര്‍
  • കടലശ്ശേരി
  • കടലുണ്ടി
  • കടമ്പേരി ചുഴലി ഭഗവതി
  • കാടാമ്പുഴ ഭഗവതിക്ഷേത്രം
  • കടപ്പുറു
  • കാമാക്ഷി
  • കണ്ണന്നൂര്‍ ഭഗവതി ക്ഷേത്രം
  • കന്യാകുമാരി ദേവീ ക്ഷേത്രം
  • കാരമുക്ക് ദേവീ ക്ഷേത്രം
  • കാരയില്‍
  • കറുംപുറം
  • കരുവലയം
  • കാവീട് ഭഗവതി ക്ഷേത്രം
  • കടലും
  • കാട്ടൂര്‍ ദുര്‍ഗ്ഗ ക്ഷേത്രം
  • കവിട്
  • കിടങ്ങെത്ത്
  • കീഴഡൂര്‍ ദുര്‍ഗ്ഗാ ക്ഷേത്രം
  • കിഴക്കാണിക്കാട്
  • കൊരട്ടിക്കാട് ഭുവനേശ്വരി ക്ഷേത്രം
  • കോതകുളങ്ങര ഭഗവതി ക്ഷേത്രം
  • കുളമ്പ്
  • കുമാരനല്ലൂര്‍ ഭഗവതീക്ഷേത്രം
  • കുരിങ്ങാച്ചിറ
  • കുറിഞ്ഞിക്കാവ് ദുര്‍ഗ്ഗ ക്ഷേത്രം
  • കുട്ടനല്ലൂര്‍ ഭഗവതി ക്ഷേത്രം
  • മാങ്ങാട്ടൂര്‍
  • മാവത്തൂര്‍
  • മടിപ്പെട്ട ഭഗവതി ക്ഷേത്രം
  • മംഗളാദേവി ക്ഷേത്രം ഇടുക്കി
  • മാണിക്യമംഗലം കാര്‍ത്ത്യായനി ക്ഷേത്രം കാലടി
  • മറവഞ്ചേരി
  • മരുതൂര്‍ കാര്‍ത്ത്യായനി ക്ഷേത്രം തൃശൂര്‍
  • മേഴകുന്നത്ത്
  • മൂകാംബിക സരസ്വതി ക്ഷേത്രം കൊല്ലൂര്‍
  • മുക്കോല ഭഗവതി ക്ഷേത്രം
  • നെല്ലൂര്‍ ഭഗവതി ക്ഷേത്രം
  • നെല്ലൂവായില്‍ ഭഗവതി ക്ഷേത്രം
  • ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം
  • പാലാരിവട്ടം ദേവി ക്ഷേത്രം എറണാകുളം
  • പന്നിയംകര ദുര്‍ഗ്ഗ ക്ഷേത്രം
  • പന്തലൂര്‍ ഭഗവതി ക്ഷേത്രം
  • പതിയൂര്‍ ദുര്‍ഗ്ഗ ക്ഷേത്രം
  • പേച്ചെങ്ങാനൂര്‍
  • പേരൂര്‍ക്കാവ് ദുര്‍ഗ്ഗ ക്ഷേത്രം
  • പേരണ്ടിയൂര്‍
  • പിഷാരക്കല്‍
  • പോതനൂര്‍ ദുര്‍ഗ്ഗ ക്ഷേത്രം
  • പുന്നാരിയമ്മ
  • പുതുക്കോട് അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രം
  • പുതൂര്‍ ദുര്‍ഗ്ഗ ക്ഷേത്രം
  • പൂവത്തുശ്ശേരി ദുര്‍ഗ്ഗ ക്ഷേത്രം
  • രാമനാരായണം
  • ശാല ഭഗവതി ക്ഷേത്രം
  • ശിരസില്‍ ദേവീക്ഷേത്രം
  • തൈക്കാട്ടുശ്ശേരി ദുര്‍ഗ്ഗ ക്ഷേത്രം
  • തത്തപ്പള്ളി ദുര്‍ഗ്ഗ ക്ഷേത്രം
  • തെച്ചിക്കോട്ട്കാവ് ദുര്‍ഗ്ഗ ക്ഷേത്രം
  • തേവലക്കോട്
  • തിരുക്കുളം
  • തിരുവല്ലത്തൂര്‍
  • തോട്ടപ്പള്ളി
  • തൊഴുവന്നൂര്‍ ഭഗവതി ക്ഷേത്രം
  • തൃച്ചമ്പരം ഭഗവതി ക്ഷേത്രം
  • തൃക്കണ്ടിക്കാവ് ഭഗവതി ക്ഷേത്രം
  • തൃക്കാവ് ദുര്‍ഗ്ഗ ക്ഷേത്രം
  • തൃപ്ലേരി ഭഗവതി ക്ഷേത്രം
  • ഉളിയന്നൂര്‍ ദേവീ ക്ഷേത്രം
  • ഉണ്ണന്നൂര്‍ ദേവീ ക്ഷേത്രം
  • ഊരകത്തമ്മ തിരുവടി ക്ഷേത്രം, തൃശൂര്‍
  • ഉഴലൂര്‍
  • വള്ളോട്ടിക്കുന്ന് ദുര്‍ഗ്ഗ ക്ഷേത്രം
  • വള്ളൂര്‍ ദുര്‍ഗ്ഗ ക്ഷേത്രം
  • വരക്കല്‍ ദുര്‍ഗ്ഗ ക്ഷേത്രം കോഴിക്കോട്
  • വലിയപുരം
  • വെളിയംകോട്
  • വെളിയന്നൂര്‍ ഭഗവതി ക്ഷേത്രം തൃശൂര്‍
  • വെളുത്താട്ട് വടക്കന്‍ ചൊവ്വ ഭഗവതി ക്ഷേത്രം
  • വെള്ളിക്കുന്ന് ഭഗവതി ക്ഷേത്രം
  • വേങ്ങൂര്‍ ദുര്‍ഗ്ഗ ക്ഷേത്രം
  • വിളക്കോടി ദേവീ ക്ഷേത്രം
  • വിളപ്പ ദേവീക്ഷേത്രം
  • വിരങ്ങട്ടൂര്‍ ദേവീ ക്ഷേത്രം
Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Parasu Raman