പത്തനംതിട്ട: ബാലഗോകുലം 49ാം സംസ്ഥാന വാര്‍ഷികസമ്മേളനം ജൂലൈ 12, 13 14 തീയതികളില്‍ നടക്കും. കേരളത്തിന്റെ വിവിധകേന്ദ്രങ്ങളില്‍നിന്ന് ആയിരത്തഞ്ഞൂറ് പ്രവര്‍ത്തകരും ബാലസമിതി പ്രതിനിധികളും ഒരുമിച്ചു ചേരുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
12 ന് രാവിലെ 10 മണിക്ക് സംസ്ഥാന നിര്‍വാഹക സമിതി തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടക്കും. 13 ന് രാവിലെ 9 മണിക്ക് ഇരവിപേരൂര്‍ കുമ്പനാട് ലോയല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രവര്‍ത്തകശിബിരം ആരംഭിക്കും. സംഗീതപ്രതിഭ മാസ്റ്റര്‍ ആനന്ദഭൈരവ ശര്‍മ്മ ഉദ്ഘാടനം നിര്‍വഹിക്കും. രാഷ്‌ട്രീയ സ്വയംസേവകസംഘം ക്ഷേത്രീയ കാര്യവാഹക് എം രാധാകൃഷ്ണന്‍, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, സംവിധായകന്‍ എം ബി പദ്മകുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ മാര്‍ഗ്ഗദര്‍ശനം നല്കും.
വൈകിട്ട് 6.30ന് പത്തനംതിട്ടയുടെ പഴമയും പെരുമയും ദൃശ്യഭാഷയില്‍ പകര്‍ത്തിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. പൈതൃകകലകളുടെ തട്ടകമായ പമ്പാതീരത്തെ കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും. കൃഷ്ണപ്രസാദ് കോട്ടാങ്ങല്‍(വേലകളി), പ്രസന്നകുമാര്‍ തത്വമസി(പടയണി), ഫാക്ട് മോഹന്‍(കഥകളി), മേലുകര ശിവന്‍കുട്ടി(വഞ്ചിപ്പാട്ട്), മോഹനന്‍ ആചാരി( ആറന്മുള കണ്ണാടി), അയിരൂര്‍ ചെല്ലപ്പനാശ്ശാരി(പള്ളിയോടം) എന്നിവര്‍ ആദരവ് ഏറ്റുവാങ്ങും.
ജൂലൈ 14 നു 10.30 ന് പൊതുസഭ ബംഗാള്‍ ഗവര്‍ണര്‍ . സി വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രസന്നകുമാര്‍ അധ്യക്ഷത വഹിക്കും. പൊതുകാര്യദര്‍ശി കെ എന്‍ സജികുമാര്‍ വാര്‍ഷികവൃത്തം അവതരിപ്പിക്കും. യുനിസെഫ് അംഗീകാരം നേടിയ . എം പി ലിപിന്‍ രാജ് മുഖ്യപ്രഭാഷണം നടത്തും. മലയാള സംഖ്യാലിപിയില്‍ തയ്യാറാക്കിയ കൊല്ലവര്‍ഷക്കലണ്ടര്‍ പ്രകാശനം ചെയ്യും. ബാലഗോകുലം സംഘടനാകാര്യദര്‍ശി എ രഞ്ജുകുമാര്‍ ഭാരവാഹികളെ പ്രഖ്യാപിക്കും. വിവിധ വിഷയങ്ങളില്‍ ടി എസ് അജയകുമാര്‍, സി അജിത്, ജയശ്രീ ഗോപീകൃഷ്ണന്‍, ആര്‍. സുധാകുമാരി, എന്‍ ഹരീന്ദ്രന്‍ മാസ്റ്റര്‍, വി. ജെ. രാജ്‌മോഹന്‍, എന്‍ വി പ്രജിത്ത്, പി. കൃഷ്ണപ്രിയ എന്നിവര്‍ സംസാരിക്കും.
സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അരുണ്‍ മോഹന്‍, മേഖലാ സെക്രട്ടറി അനൂപ് ഇടപ്പാവൂര്‍, ജില്ലാ അധ്യക്ഷന്‍ എ കെ സജീവ്, ജില്ലാ സെക്രട്ടറി അനില്‍കുമാര്‍ ടി എന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: