Athletics

ഒളിമ്പിക്സില്‍ ദേശീയ പതാക വഹിക്കാന്‍ സിന്ധുവും ശരത്കമലും

ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ഷൂട്ടര്‍ ഗഗന്‍ നാരംഗ് ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കും

Published by

ന്യൂദല്‍ഹി : പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ ടേബിള്‍ ടെന്നീസ് താരം ശരത് കമലും ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സിന്ധുവും ഇന്ത്യയുടെ പതാക വഹിക്കും.ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) പ്രസിഡന്റ് പി ടി ഉഷയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ഷൂട്ടര്‍ ഗഗന്‍ നാരംഗ് ഇന്ത്യന്‍ സംഘത്തിന് നേതൃത്വം നല്‍കും. ബോക്സര്‍ മേരി കോമിന് പകരമാണിത്.

വ്യക്തിപരമായ കാരണങ്ങളാല്‍ മേരികോം ഷെഫ് ഡി മിഷന്‍ സ്ഥാനത്ത് നിന്നും ഒഴിഞ്ഞിരുന്നു. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കായികതാരങ്ങളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഷെഫ്-ഡി-മിഷനാണ്. കായിക താരങ്ങള്‍ക്ക് വേണ്ടി സംഘാടക സമിതിയുമായി ഇടപെടുന്നതും ഷെഫ് ഡി മിഷനാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts