തിരുവനന്തപുരം: കേരളാ സ്പേസ് പാര്‍ക്കും ഡിജിറ്റല്‍ യൂണിവേഴ്സിറ്റി കേരളയും വിവിധ മേഖലകളില്‍ സഹകരിക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി വകുപ്പ് സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കറിന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം കൈമാറി. കെ-സ്‌പേസിനെ പ്രതിനിധീകരിച്ച് സി.ഇ.ഒ ജി.ലെവിനും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ച് വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥും ധാരണാപത്രം ഒപ്പുവെച്ചു.
ബഹിരാകാശ സാങ്കേതിക വിദ്യ, ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍, അഡ്വാന്‍സ്ഡ് ക്രിട്ടിക്കല്‍ ടെക്നോളജീസ് എന്നിവയില്‍ കേരളത്തിനുള്ളില്‍ വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം തയ്യാറാക്കിയിട്ടുള്ളത്. ബഹിരാകാശ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക, ബൗദ്ധിക അറിവ് പങ്കിടുക, ബഹിരാകാശ മേഖലയില്‍ സംയുക്ത ഗവേഷണം പ്രോത്സാഹിപ്പിക്കുക, സംരംഭകത്വത്തെ പിന്തുണയ്‌ക്കുക, കെ സ്‌പേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളിലും അനുബന്ധ കമ്പനികളിലും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും കെ സ്പെയ്സും ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സഹകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: