ചേര്‍ത്തല: ഓഹരി വിപണിയില്‍ വന്‍ ലാഭം വാഗ്ദാനം ചെയ്ത് ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതിമാരില്‍ നിന്ന് 7.65 കോടി തട്ടിയ സംഘത്തിലെ മൂന്നു പേര്‍ പിടിയില്‍. പണം നഷ്ടപ്പെട്ട ആലപ്പുഴ മെഡി. കോളജിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍ ചേര്‍ത്തല സ്വദേശിയായ വിനയകുമാറിന്റെ അക്കൗണ്ടില്‍ നിന്നും പണംഅയച്ച അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കോഴിക്കോട് സ്വദേശികളായ ഇവരെ പിടികൂടിയത്.
കോഴിക്കോട് കൊടുവള്ളി കൊടകുന്നുമ്മേല്‍ കുന്നയേര്‍ വീട്ടില്‍ മുഹമ്മദ് അനസ് (25), കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ ഉള്ളാട്ടന്‍പ്രായില്‍ പ്രവീഷ് (35), കോഴിക്കോട് കോര്‍പറേഷന്‍ ചൊവ്വായൂര്‍ ഈസ്റ്റ് വാലി അപ്പാര്‍ട്ട്മെന്റ് അബ്ദുള്‍സമദ് (39) എന്നിവരെയാണ് ചേര്‍ത്തല സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ ജി. പ്രൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നും 20 ലക്ഷം രൂപയും കണ്ടെത്തി. സംഭവവുമായി നേരിട്ടു ബന്ധമുള്ള മലയാളികളായ രണ്ടു സ്ത്രീകളടക്കം നാലുപേര്‍ പോലീസ് വലയത്തിലാണ്. ഇവരെ ഏതുസമയവും അറസ്റ്റു ചെയ്യുന്നതിനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. സംഘത്തിലെ പ്രധാനികളെക്കുറിച്ചടക്കം പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: