Kerala

പരസ്യങ്ങളിലെ കുടയല്ല, വാങ്ങു വേദനയുടെ, കയ്പിന്റെ ഒരു കാര്‍ത്തുമ്പി കുട; തണലേകുന്നത് 750 ആദിവാസി കുടുംബങ്ങള്‍ക്ക്

Published by

പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിച്ചുപോകുന്നതിനെ തുടര്‍ന്നുള്ള അമ്മമാരുടെ നിലവിളികളില്‍ നിന്നാണ് അതിന് പരിഹാരമായി കാര്‍ത്തുമ്പി കുടകളുടെ ജനനം. അട്ടപ്പാടിയിലെ ഓരോ വീട്ടിലും പണം എത്താന്‍ വേണ്ടിയാണ് കാര്‍ത്തുമ്പി എന്ന പേരില്‍ കുടകള്‍ നിര്‍മ്മിക്കുന്ന സംരംഭം തുടങ്ങുന്നത്.

ഏഴ് ലക്ഷം രൂപ കടമെടുത്ത് തുടങ്ങിയതാണ് ഈ സംരംഭം. രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ കുടകളുണ്ടാക്കി ആ കടം വീട്ടുകയും ചെയ്തു. ഇപ്പോള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വിപണനം നടത്തുകയാണ്.

750 കുടുംബങ്ങള്‍ക്ക് കാര്‍ത്തുമ്പി കുട അത്താണിയാകുന്നു. പോഷകാഹാരം വാങ്ങാന്‍ കഴിയാതെ കുഞ്ഞുങ്ങള്‍ മരിച്ചുപോകുന്ന സ്ഥിതി ഇവിടെയില്ല. മാസം 10000 രൂപ വീതം ഓരോ അമ്മമാര്‍ക്കും ലഭിക്കുന്നുണ്ട്. നിരവധി ഊരുകളുണ്ട് അട്ടപ്പാടിയില്‍. സര്‍ക്കാര്‍ കുറെ കുടകള്‍ വാങ്ങുന്നു. ചില സ്വകാര്യസ്ഥാനപങ്ങലും നല്ലതോതില്‍ കുടകള്‍ വാങ്ങുന്നുണ്ട്. 350 രൂപയാണ് വില. കഴിയുന്നത്ര വര്‍ണ്ണങ്ങളില്‍, വലിപ്പങ്ങളില്‍ കുടകള്‍ നിര്‍മ്മിക്കുന്നു.

ഈ കുടകള്‍ മണ്ണാര്‍ക്കാട് എത്തിച്ച ശേഷമാണ് അവര്‍ക്ക് പുറത്തേക്ക് കൊറിയര്‍ ചെയ്യാന്‍ കഴിയുന്നുള്ളൂ എന്ന പ്രശ്നം ഉപ്പോഴുണ്ട്. അത് പരിഹാരിക്കാനുള്ള ശ്രമത്തിലാണ് അവര്‍. മൂന്നൂറോളം സ്ത്രീകള്‍ കുടനിര്‍മ്മാണത്തിലുണ്ട്. വത്തലക്കി കോഓപ്പറേറ്റീവ് ഫാമിംഗ് സൊസൈറ്റിയുടെ കീഴിലാണ് കുടകള്‍ നിര്‍മ്മിക്കുന്നത്. പ്രധാനമന്ത്രിയുടെ മന്‍കി ബാത്തില്‍ കാര്‍ത്തുമ്പി കുടകളെക്കുറിച്ച് പരാമര്‍ശിച്ചതോടെ ഈ കുടകള്‍ ലോകപ്രശസ്തമായി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക