തിരുവനന്തപുരം: കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ നെഹ്രു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രക്ഷേപണ പരമ്പരയെ അടിസ്ഥാനമാക്കി ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്‌നോത്തരി മത്സരം സംഘടിപ്പിക്കുന്നു. പ്രാഥമിക തല മത്സരങ്ങള്‍ ജൂലൈ 15നുള്ളില്‍ നടക്കും. ഓരോ വിഭാഗത്തിലും പ്രാഥമിക മത്സരത്തില്‍ വിജയിക്കുന്ന രണ്ട് പേര്‍ക്ക് താലൂക്ക്തല മത്സരത്തില്‍ പങ്കെടുക്കാം. താലൂക്ക് തല മത്സരം ജൂലൈ 20 ന് നടക്കും. ജില്ലയിലെ ആറ് താലൂക്ക് തല മത്സരങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ഡല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് അവസരമൊരുക്കും. ഗ്ലോബല്‍ ഗിവേഴ്‌സ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7558892580, 9446331874 ഈ മെയില്‍:mannkibaattvm@gmail.com തുടങ്ങിയവയില്‍ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക