ദേവശരീരമായ ക്ഷേത്രത്തിന്റെ നട്ടെല്ലിന്റെ പ്രതീകമാണ് കൊടിമരം. അപ്പോള്‍ കൊടിക്കൂറ എന്നു പറഞ്ഞാലോ?
നട്ടെല്ലിന്റെ മൂലാധാരത്തില്‍ സ്ഥിതി ചെയ്യുന്ന കുണ്ഡലിനീ ശക്തിയുടെ പ്രതീകമാണത്. ദേവശരീരത്തിന്റെ നട്ടെല്ലിനെ പ്രതിനിധാനം ചെയ്യുന്ന കൊടിമരത്തില്‍ കൊടിക്കൂറ ഉയര്‍ത്തിയാണ് ഉത്സവം ആരംഭിക്കുന്നത്.
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊര്‍ജ്ജ കേന്ദ്രമാണ് നട്ടെല്ല് ആരംഭിക്കുന്നിടത്തുള്ള മൂലാധാരം.
മൂലാധാരത്തില്‍ നിന്നും(കൊടിമരം)
പൂജാവിധികളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഉയര്‍ത്തുന്ന കൊടിക്കൂറ കുണ്ഡലിനീ ശക്തിയുടെ പ്രതീകമാണ്.
മൂലാധാരത്തിലാണ് കുണ്ഡലിനി ശക്തി നിലകൊള്ളുന്നത്. ഈ ശക്തി സാധാരണ മനുഷ്യശരീരത്തില്‍ ഉറങ്ങിക്കിടക്കുന്നു.
മനുഷ്യശരീരത്തില്‍ ആറു ആധാരങ്ങള്‍ ഉണ്ട് ഷഡാധാരം എന്നപേരില്‍ അവ അറിയപ്പെടുന്നു.
ഷഡ്ചക്രങ്ങള്‍
1. നട്ടെല്ലിന്റെ ഏറ്റവും ചുവട്ടിലായി മൂലാധാരം.
2. അതിനു തൊട്ടുമുകളിലായി മദ്ധ്യഭാഗത്തുവരുന്നത് സ്വാധിഷ്ഠാനം.
3. അതിനും മുകളിലായി പൊക്കിള്‍ക്കൊടിയുടെ ഭാഗത്തുവരുന്ന ചക്രത്തിന്റെ പേര് മണിപൂരകം.
4. അതിനു തൊട്ടുമുകളിലായി ഹൃദയത്തിന്റെ ഭാഗത്തുവരുന്ന ചക്രമാണ് അനാഹതം.
5. കഴുത്തിന്റെ ഭാഗത്തുവരുന്ന ചക്രത്തിന്റെ പേര് വിശുദ്ധി.
6. ഭ്രൂമദ്ധ്യത്തില്‍ വരുന്ന ആധാരത്തിന്റെ പേര് ആജ്ഞ.
ഇങ്ങനെയുള്ള ആറ് ആധാരങ്ങള്‍ മനുഷ്യശരീരത്തില്‍ ഉണ്ട്.
ഇതില്‍ മൂലാധാരത്തിന് ഒരു പ്രത്യേകത ഉണ്ട്.
ഈ പ്രപഞ്ചത്തിലെ മുഴുവന്‍ ദൈവീക ശക്തിയും, ഒരു മനുഷ്യനില്‍ സൂക്ഷ്മരൂപത്തില്‍ കുണ്ഡലിനീ എന്നപേരില്‍, മൂലാധാരത്തില്‍, മൂന്നരചുറ്റു സര്‍പ്പാകൃതിയില്‍ സൂക്ഷ്മാവസ്ഥയില്‍ സുഷുമ്നയില്‍ ഉറങ്ങി കിടക്കുന്നു എന്നാണ് വിശ്വാസം.
ഇതിനെ ഉണര്‍ത്താന്‍ യോഗികള്‍ക്കേ കഴിയൂ.
നിരന്തരം ഈശ്വരസാധന ചെയ്യുന്ന, ജ്ഞാനം തുളുമ്പുന്ന യോഗിക്കു മാത്രം.
കുണ്ഡലിനി ഉണര്‍ത്തിയാല്‍ എന്തു സംഭവിക്കും?
നട്ടെല്ലിനുള്ളിലെ ഇഡ എന്ന നാഡിയിലൂടെ, ഈ ശക്തി മുകളിലേക്ക് പിടിപടിയായി ഉയരും. ഉയര്‍ന്നാല്‍ ആറ് കടമ്പകള്‍ കടക്കേണ്ടതുണ്ട്.
മൂലാധാരത്തില്‍നിന്നും ഉയരുന്ന കുണ്ഡലിനീ ശക്തി, ഇഡ നാഡിയിലൂടെ മുകളിലേക്ക് ഉയരുമ്പോള്‍, സ്വാധിഷ്ഠാനം എന്ന ചക്രത്തില്‍ എത്തുന്നു.ം അതിനെ ഭേദിച്ചു വേണം അടുത്ത പടിയിലേക്കു കടക്കാന്‍.
തുടര്‍ന്ന് മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നീ ചക്രങ്ങളെയെല്ലാം ഭേദിച്ചു ശിരസ്സില്‍ എത്തുന്നു.
ശിരസ്സില്‍ എന്തുണ്ട്?
ശിരസ്സിലാണ് സഹസ്രാരപത്മം ഉള്ളത്. സഹസ്രാരപത്മം എന്നാല്‍ ‘ആയിരം ദലങ്ങതാമര. ആ താമര ദലങ്ങള്‍ കൂമ്പിയ നിലയിലല്ല, വിടര്‍ന്നു നില്‍ക്കുന്ന രൂപത്തിലുള്ളതാണെന്നാണ് യോഗികള്‍ പറയുന്നത്. കുണ്ഡലിനി ശക്തി ശിരസ്സില്‍ എത്തിയാല്‍, സാധകനായ സാധാണക്കാരനും അമാനുഷിക സിദ്ധികളുള്ള യോഗിവര്യനായി ആയി മാറും.
കുണ്ഡലിനി ശക്തിയുടെ പ്രതീകമാണ് കൊടിക്കൂറ, നട്ടെല്ലിന്റെ പ്രതീകമാണ് കൊടിമരം. എന്നു നേരത്തെ പറഞ്ഞല്ലോ. കൊടിമരത്തിലെ പറകള്‍ കശേരുക്കളുടെ പ്രതീകമാണ്. അപ്പോള്‍ കൊടിയേറ്റും കൊടിയിറക്കും എന്താണെന്നു പറയേണ്ടതില്ലല്ലോ.!
ജ്ഞാന നിഷ്ഠനായിരിക്കുന്ന ഒരു മനുഷ്യനിലെ കുണ്ഡലിനി ശക്തിയെ നിഷ്ഠയോടുകൂടി ഉണര്‍ത്തി, ഉയര്‍ത്തി അവന്റെതന്നെ സഹസ്രാര പത്മത്തില്‍ എത്തിയാല്‍ അവന്‍, ഭോഗി എന്ന അവസ്ഥയില്‍ നിന്നും, യോഗി എന്ന അവസ്ഥയിലേക്ക് ഉയര്‍ത്തപ്പെടുന്നു. ഇതു പ്രതീകാത്മകമായി ബോധ്യപ്പെടുത്തുന്ന ചടങ്ങാണ് കൊടിയേറ്റും കൊടിയിറക്കും.
അങ്ങനെ സഹസ്രാരപത്മത്തില്‍ കുണ്ഡലിനി ശക്തിയെത്തിയ യോഗിവര്യനു പിന്നെ ലൗകിക ജീവിതം നയിക്കാന്‍ സാധിക്കുമോ? സാധിക്കില്ലതന്നെ.
പക്ഷേ കൊടിയേറ്റം സാധാരണക്കാരായ ഭക്തര്‍ക്കു വേണ്ടിയാണ്. അതിനാല്‍ ക്ഷേത്രമതിലകത്താകെ അമൃതകല വിതറുന്ന ആത്മീയോര്‍ജ്ജത്തെ പൂര്‍വ്വ സ്ഥിതിയില്‍ കൊണ്ടുവന്നിട്ടു വേണം ഭക്തര്‍ക്കു ലൗകികജീവിതം തുടരാന്‍.
കുണ്ഡലിനീ ശക്തി ഇഡ നാഡിയിലൂടെ സഹസ്രാരപത്മത്തില്‍ എത്തിയ ശേഷം, പിംഗള നാഡിയിലൂടെ മൂലാധാരത്തിലേക്കു തിരിച്ചിറക്കിയാണ് യോഗികള്‍ ലോകക്ഷേമത്തിനു വേണ്ടി ഇഹലോകജീവിതം തുടരുന്നത്. ഇതേപോലെ കൊടിയിറക്കം കുണ്ഡലിനീ ശക്തിയെ തിരിച്ചു മൂലാധാരത്തിലെത്തിക്കുന്ന ചടങ്ങാണ്.
ഉത്സവ ദിവസങ്ങള്‍. ദേവ ചൈതന്യം അതിന്റെ പാരമ്യതയിലെത്തിനില്‍ക്കുന്ന സമയമാണ്. അത്യുജ്വലമായ ദേവചൈതന്യം ഏറ്റുവാങ്ങാന്‍വേണ്ടിയാണ് കൊടിയേറ്റു മുതല്‍ കൊടിയിറക്കം വരെ ഭക്തജനങ്ങള്‍ ദേവസന്നിധിയില്‍ ഉണ്ടാവണമെന്ന് പറയുന്നത്.
കൊടിയേറുന്നതുകണ്ടാല്‍,
കൊടിയിറങ്ങുന്നതുവരെ വൃതാനുഷ്ഠാനം വേണം..ഓം നമോ നാരായണായ നമഃ
പ്രതികരിക്കാൻ ഇവിടെ എഴുതുക: